നേതാജിക്ക് എന്ത് സംഭവിച്ചെന്ന് ജനങ്ങള്‍ക്കറിയണം: മമത

കൊല്‍ക്കത്ത: 1945ല്‍ തായ്‌വാനിലെ തായ്‌ഹോക്കുവിലുണ്ടായ വിമാനാപകടത്തിനു ശേഷം നേതാജി സുഭാഷ് ചന്ദ്രബോസിന് എന്തു സംഭവിച്ചുവെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വിമാനദുരന്തത്തിനുശേഷം തങ്ങളുടെ പ്രിയങ്കരനായ നേതാവിന് എന്തു സംഭവിച്ചുവെന്നറിയാന്‍ സാധാരണക്കാര്‍ക്ക് അര്‍ഹതയുണ്ട്- ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചു.
നേതാജി ഫയലുകള്‍ പുറത്തുവിട്ടതിന്റെ മൂന്നാംവാര്‍ഷികത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. 2015 സപ്തംബര്‍ 18 നാണ് രഹസ്യമാക്കിവച്ച നേതാജി ഫയലുകള്‍ പശ്ചിമ ബംഗാള്‍ പുറത്തുവിട്ടത്. നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട നിരവധി ഫയലുകള്‍ മോദി സര്‍ക്കാരും 2015 ജനുവരിയില്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍, 1945 ആഗസ്ത് 18നുണ്ടായ വിമാനാപകടത്തിനുശേഷം നേതാജിക്ക് എന്തു സംഭവിച്ചുവെന്നതു സംബന്ധിച്ച് പുതിയ തെളിവുകളൊന്നും അവയിലില്ല.

Next Story

RELATED STORIES

Share it