kannur local

നേതാക്കള്‍ക്കെതിരേ കള്ളക്കേസ്‌ : പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി



പയ്യന്നൂര്‍: നാവിക അക്കാദമി മാലിന്യ പ്ലാന്റിനെതിരെ മാലിന്യവിരുദ്ധ സമരം നടത്തുന്ന ജന ആരോഗ്യ സംരക്ഷണ സമിതി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസ് കരിനിയമം അടക്കമുള്ള കള്ളക്കേസുകള്‍ ചേര്‍ക്കാന്‍ നീക്കം നടത്തുന്നതില്‍ പ്രതിഷേധിച്ച് ജന ആരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് ബഹുജന മാര്‍ച്ച് നടത്തി. പയ്യന്നൂര്‍ ബി കെ എം ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ അണിനിരന്നു. സ്‌റ്റേഷന്‍ ഗെയിറ്റിനു മുന്നില്‍ മാര്‍ച്ചിനെ പോലീസ് തടഞ്ഞു.തുടര്‍ന്ന് സമരക്കാര്‍ ഗെയിറ്റിനു മുന്നില്‍ കുത്തിയിരുന്നു.മാര്‍ച്ച് എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ജനകീയ സമരങ്ങളെ അടിച്ചൊതുക്കുവാനുള്ള നീക്കം ഭരണകൂട ധിക്കാരമാണെന്ന് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.രാമന്തളിയിലെ ജനങ്ങളുടെ ശുദ്ധജലത്തിനു വേണ്ടിയുള്ള സമരത്തെ കരിനിയമം പോലുള്ള കേസുകള്‍ കുടുക്കി നാടുകടത്താനുള്ള നീക്കം ചെറുക്കും.സമാധാനപരമായും ഭരണഘടനപരമായും ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച് സമരം ചെയ്യുന്നവരെ കള്ളക്കേസുകളില്‍ കുടുക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യ സര്‍ക്കാറിന് ഭൂഷണമല്ല.ജനകിയ സമരം നടത്തുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്ന പ്രവണത നല്ലതല്ലെന്നു അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.പയ്യന്നൂര്‍, പെരിങ്ങോം, ചെറുപുഴ എസ് ഐ മാര്‍ അടങ്ങുന്ന വന്‍ പോലിസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it