നേതാക്കളെ അന്യായമായി കസ്റ്റഡിയില്‍ എടുത്തത് പ്രതിഷേധാര്‍ഹം: കാംപസ് ഫ്രണ്ട്

കോഴിക്കോട്: ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂനിയന്‍ പ്രസിഡന്റിനെയും വിദ്യാര്‍ഥികളെയും അറസ്റ്റ് ചെയ്തതിനെതിരേ രാജ്യതലസ്ഥാനത്ത് പ്രതിഷേധിച്ച കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് പി അബ്ദുല്‍ നാസറും ജനറല്‍ സെക്രട്ടറി പി വി ഷുഹൈബുമടക്കം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത നടപടിയില്‍ കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.
ജെഎന്‍യുവിനെതിരേയുള്ള ഫാഷിസ്റ്റ് അജണ്ടക്കെതിരേ മാനവവിഭവ ശേഷി മന്ത്രാലയത്തിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ അകാരണമായി ഡല്‍ഹി പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കിരാത ഭരണം നടപ്പാക്കികൊണ്ടിരിക്കുന്ന നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ ഭരണകൂടത്തിനെതിരേ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം പോലും ഹനിക്കപ്പെടുകയാണെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി എ റഊഫ് പ്രസ്താവിച്ചു.
ആര്‍എസ്എസിനെയും എബിവിപിയെയും നിലക്കുനിര്‍ത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it