Flash News

നേതാക്കളുടെ ഫോണ്‍ ബിജെപി ചോര്‍ത്തുന്നുവെന്ന് കോണ്‍ഗ്രസ്

നേതാക്കളുടെ ഫോണ്‍ ബിജെപി ചോര്‍ത്തുന്നുവെന്ന് കോണ്‍ഗ്രസ്
X


ബംഗളൂരു: കര്‍ണാടകയിലെ നേതാക്കളുടെ ഫോണ്‍ ബിജെപി ചോര്‍ത്തുന്നുവെന്ന് കോണ്‍ഗ്രസ്. കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. മെയ് 12ന് നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ തന്ത്രങ്ങള്‍ ചോര്‍ത്താനാണ് ബിജെപിയുടെ ശ്രമമെന്നും രാമലിംഗ ആരോപിച്ചു.
18 മണിക്കൂറുകളോളമാണ് ഫോണ്‍ ടാപ്പ് ചെയ്യുന്നത്. ഗുജറാത്ത്, ജയ്പുര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ള ബിജെപിയും പോഷകസംഘടനകളുമായി ബന്ധമുള്ളവരാണ് കര്‍ണാടകയില്‍ ഇവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Next Story

RELATED STORIES

Share it