നേട്ടങ്ങളില്ലാതെ ഓഹരി വിപണി

മുംബൈ: കാര്യമായ നേട്ടങ്ങളില്ലാതെ ഓഹരിവിപണി. ഇന്നലെ രാവിലെ വ്യാപാരം തുടങ്ങുമ്പോള്‍ ആദ്യമണിക്കൂറുകളില്‍ 100 പോയിന്റ് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി. ഉച്ചയോടെ സെന്‍സെക്‌സ് 48.44 പോയിന്റ് നഷ്ടത്തില്‍ 37919ല്‍ എത്തുകയും ദേശീയ സൂചികയായ നിഫ്റ്റി 5.80 താഴ്ചയില്‍ 111436 പോയിന്റിലെത്തുകയും ചെയ്തു.
രൂപയുടെ മൂല്യത്തിലെ തിരിച്ചടിയും കറന്റ് അക്കൗണ്ട് കമ്മിയിലെ വര്‍ധനവും കടപ്പത്ര വിപണിയില്‍നിന്നുള്ള ആദായം വര്‍ധിച്ചതുമൊക്കെയാണ് സൂചികകളില്‍ പ്രതിഫലിക്കുന്നത്. ബിഎസ്ഇയിലെ 744 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 617 ഓഹരികള്‍ നഷ്ടത്തിലുമാണ്.

Next Story

RELATED STORIES

Share it