Districts

നെഹ്‌റു ട്രോഫി വള്ളംകളിക്ക് യുഎന്‍ ഡബ്ല്യുടിഒ സെക്രട്ടറി ജനറല്‍ എത്തും

തിരുവനന്തപുരം: അടുത്ത വര്‍ഷത്തെ നെഹ്‌റു ട്രോഫി വള്ളംകളി കാണാന്‍ കേരളത്തിലെത്തുമെന്ന് ഐക്യരാഷ്ട്രസഭാ ആഗോള ടൂറിസം ഓര്‍ഗനൈസേഷന്‍ (യുഎന്‍ ഡബ്ല്യുടിഒ) സെക്രട്ടറി ജനറല്‍ തലീബ് റിഫായ്. ആഗോള ടൂറിസം ട്രാവല്‍ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ (ഡബ്ല്യുടിഎം-2015) കേരളത്തിലെ ചുണ്ടന്‍ വള്ളങ്ങള്‍ ശ്രദ്ധാകേന്ദ്രമായതിനെ തുടര്‍ന്നാണ് വള്ളംകളിക്ക് യുഎന്‍ സംഘമെത്തുന്നത്.
തനത് ടൂറിസം സാധ്യതകളെ പരിചയപ്പെടുത്താന്‍ ഡബ്ല്യുടിഎമ്മില്‍ വള്ളംകളിയെ പശ്ചാത്തലമാക്കി സംസ്ഥാന ടൂറിസം സജ്ജമാക്കിയ 120 ചതുരശ്ര മീറ്റര്‍ പവിലിയനാണ് ടൂറിസം മേഖലയിലുള്ളവരെ വിസ്മയിപ്പിച്ചത്. ചുണ്ടന്‍വള്ളങ്ങളുടെ മൂന്ന് മാതൃകകളാണ് കേരളാ പവലിയനില്‍ ഒരുക്കിയിട്ടുള്ളത്. വള്ളംകളിയെക്കുറിച്ചു കേട്ടപ്പോള്‍തന്നെ ആശ്ചര്യം തോന്നുന്നതായും നേരില്‍ കാണാന്‍ ഇഷ്ടപ്പെടുന്നതായും തലീബ് റിഫായ് അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it