Flash News

നെഹ്‌റു ഇന്ത്യന്‍ മൂല്യങ്ങള്‍ വെടിഞ്ഞ് വിദേശ ആശയങ്ങള്‍ ഉള്‍കൊണ്ട വ്യക്തി: അമിത്ഷാ

നെഹ്‌റു ഇന്ത്യന്‍ മൂല്യങ്ങള്‍ വെടിഞ്ഞ് വിദേശ ആശയങ്ങള്‍ ഉള്‍കൊണ്ട വ്യക്തി: അമിത്ഷാ
X
amith sha bjp

പുണെ:  ഇന്ത്യയുടെ പാരമ്പര്യങ്ങളും മൂല്യങ്ങളും കൈവെടിഞ്ഞ് വിദേശ ആശയങ്ങളെ പിന്തുടര്‍ന്ന വ്യക്തിയാണ് ജവഹര്‍ലാല്‍ നെഹ്‌റു എന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഇറക്കുമതി ചെയ്ത ആശയങ്ങളാല്‍ നെഹ്‌റു രാഷ്ട്ര നിര്‍മാണം നടത്തിയെങ്കില്‍ ഇന്ത്യന്‍ പാരമ്പര്യത്തെ മുറുകെപിടിച്ച വ്യക്തിയായിരുന്ന പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയെന്നും അമിത്ഷാ പറഞ്ഞു.
ദീന്‍ദയാല്‍ ഉപാധ്യായയുടെ ജീവചരിത്രമായ രാഷ്ട്രദ്രഷ്ടയുടെ പ്രകാശന ചടങ്ങിലാണ് അമിത്ഷാ നെഹ്‌റുവിന്റെ ആശയങ്ങളെ  തള്ളി ഉപാധ്യായയെ പുകഴ്ത്തിയത്.
വ്യത്യസ്ത ആശയങ്ങള്‍ വച്ചുപുലര്‍ത്തിയ നിരവധിപേര്‍ പങ്കെടുത്ത സ്വാതന്ത്ര്യ സമരത്തിന്റെ അംഗീകാരം മുഴുന്‍ കോണ്‍ഗ്രസിനാണ് ലഭിച്ചതെന്ന് കുറ്റപ്പെടുത്തിയ അമിത് ഷാ ഇന്ന് ഇന്ത്യ സുരക്ഷിതമായ കൈകളിലാണെന്നും പറഞ്ഞു. തനതായ പാരമ്പര്യങ്ങളും മൂല്യങ്ങളും ഉപേക്ഷിക്കാതെതന്നെ ഇന്ത്യ ആഗോള നേതൃത്വത്തിലേയ്ക്ക് വളര്‍ന്നെന്നും ഉപാധ്യായയുടെ ആശയങ്ങളാണ് ഇതിന് അടിത്തറയായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it