നെഹ്‌റുവിന്റെ കഠാര മോഷ്ടിച്ചവരെ പിടികൂടി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് സൗദിഅറേബ്യയില്‍ നിന്നും സമ്മാനമായി ലഭിച്ച കഠാര മോഷ്ടിച്ചതിന് രണ്ട് മ്യൂസിയം ജീവനക്കാരെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ നെഹ്‌റു സ്മാരക മ്യൂസിയത്തിലെ ശുചീകരണ ജീവനക്കാരായ രാംചന്ദര്‍(26) സന്ദീപ് (25)എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് കഠാര കണ്ടെടുത്തു.
പ്രധാനമന്ത്രിയായിരിക്കേ സൗദി സന്ദര്‍ശനവേളയിലാണ് നെഹ്‌റുവിന് കഠാര സമ്മാനമായി ലഭിച്ചത്. നെഹ്‌റു സ്മാരക മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്ന ഇത് മ്യൂസിയത്തിന് അവധി ദിനമായ തിങ്കളാഴ്ചയാണ് മോഷണം പോയത്. തിളക്കമുള്ള ലോഹം കൊണ്ട് നിര്‍മിച്ച കഠാര സ്വര്‍ണം കൊണ്ടുള്ളതാണെന്ന് കരുതിയാണ് മോഷ്ടിച്ചതെന്ന് പിടിയിലായവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it