Flash News

നെഹ്്‌റു കോളജില്‍ ഇടപെടല്‍ വേണമെന്ന് യുവജന കമ്മീഷന്‍



തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, ലക്കിടി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നെഹ്‌റു ഗ്രൂപ്പ് ഓഫ് കോളജിലെ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍. വിദ്യാര്‍ഥികളുടെ വ്യക്തി സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ഹനിക്കുന്ന തരത്തിലുള്ള പ്രതിലോമകരമായ നടപടികള്‍ കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവാന്‍ പാടില്ലെന്നും അധ്യയനം സുഗമമാക്കുന്നതിനുള്ള സാഹചര്യം കോളജില്‍ ഒരുക്കുന്നതിനും ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. കോളജിലെ വിദ്യാര്‍ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.കോളജ് പ്രിന്‍സിപ്പല്‍, പാലക്കാട് ജില്ലാ പോലിസ് മേധാവി എന്നിവരുടെ റിപോര്‍ട്ടുകള്‍ തേടി. തുടര്‍ന്നുനടന്ന ചര്‍ച്ചയില്‍ വിദ്യാര്‍ഥികള്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടായതോടെ അധ്യയനം ആരംഭിച്ചു. ഈ സാഹചര്യത്തിലാണ് അധ്യയനം സുഗമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യുവജന കമ്മീഷന്‍ ഉത്തരവിട്ടത്.
Next Story

RELATED STORIES

Share it