നെസ്റ്റിന് അപേക്ഷിക്കാന്‍ സമയമായി

കേന്ദ്ര ആണവോര്‍ജ വകുപ്പിനു കീഴില്‍ സ്ഥാപിക്കപ്പെട്ട ദേശീയപ്രാധാന്യമുള്ള സ്വയംഭരണസ്ഥാപനങ്ങളാണ് ഭുവനേശ്വറിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്റ്് റിസര്‍ച്ചും (നൈസര്‍ ) മുംബൈ സര്‍വകലാശാലയുടെ ആണവോര്‍ജവിഭാഗം സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ബേസിക് സയന്‍സസും (യുഎംഡിഎഇസിബിഎസ്).  ഈ രണ്ട് സ്ഥാപനങ്ങളിലെയും അടിസ്ഥാന ശാസ്ത്രവിഷയങ്ങളിലെ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് എംഎസ്‌സി. പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് നിര്‍ബന്ധമാക്കിയിട്ടുള്ള ദേശീയ പ്രവേശനപ്പരീക്ഷയാണ് നാഷനല്‍ എന്‍ട്രന്‍സ് സ്‌ക്രീനിങ് ടെസ്റ്റ് (നെസ്റ്റ്). 2015 മെയ് 30ന് നടക്കുന്ന പരീക്ഷയ്ക്ക്് ഇപ്പോള്‍ അപേക്ഷിക്കാം. 2013ലോ 2014ലോ 12ാംക്ലാസ്് പാസായവര്‍ക്ക് 60 ശതമാനം മാര്‍ക്കുണ്ടെങ്കില്‍ അപേക്ഷിക്കാം. 2015ല്‍ പരീക്ഷഎഴുതുന്നവര്‍ക്കും നിബന്ധനകളുടെ അടിസ്ഥാനത്തില്‍ അപേക്ഷിക്കാവുന്നതാണ്. പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍ക്കും അംഗപരിമിതര്‍ക്കും 55 ശതമാനം മാര്‍ക്ക്്് മതി . അപേക്ഷാഫീസ് 700 രൂപ. പെണ്‍കുട്ടികള്‍ക്കും പട്ടികജാതി-വര്‍ഗ അംഗപരിമിതവിഭാഗക്കാര്‍ക്കും 350 രൂപ മതി.ഓണ്‍ലൈനായോ ഓഫ്‌ലൈനായോ അപേക്ഷിക്കാവുന്നതാണ്. ഓഫ് ലൈനില്‍ അപേക്ഷിക്കുന്നവര്‍ നെസ്റ്റ് ഓഫിസില്‍നിന്ന്് ലഭിക്കുന്ന അപേക്ഷാഫോറമാണ് ഉപയോഗിക്കേണ്ടത്. ഇതിന്റെ വില ഡിഡി ആയി അടയ്‌ക്കേണ്ടതാണ്.
Next Story

RELATED STORIES

Share it