thrissur local

നെല്‍വയല്‍ മണ്ണിട്ടു നികത്താനുള്ള ശ്രമം അധികൃതര്‍ തടഞ്ഞു

മാള: നെല്‍വയലിലുള്ള പത്ത് സെന്റ് ഭൂമി കരിങ്കല്ലുപയോഗിച്ച് അതിര്‍ത്തി കെട്ടി മണ്ണടിച്ച് നികത്താന്‍ ശ്രമം. പൊയ്യ ഗ്രാമപ്പഞ്ചായത്തിലെ മഠത്തുംപടിയിലെ ഡാറ്റാബാങ്കില്‍പ്പെട്ട നെല്‍പ്പാടത്തിലെ പത്ത് സെന്റ് ഭൂമി ഒറ്റദിവസം കൊണ്ട് സംരക്ഷണ ഭിത്തി കെട്ടി മണ്ണിട്ട് നികത്താന്‍ ശ്രമിച്ചത്.
അമ്പതോളം ജോലിക്കാരേയും നിരവധി ടിപ്പര്‍ ലോറികളും ഉപയോഗിച്ച് നികത്താന്‍ ശ്രമമുണ്ടായത്. ടിപ്പറുകളില്‍ കരിങ്കല്ലെത്തിച്ച് പെട്ടെന്ന് പണി തീര്‍ക്കാനായിരുന്നു ശ്രമം. പണി പകുതിയോളമായപ്പോള്‍ വിവരമറിഞ്ഞെത്തിയ പൊയ്യ വില്ലേജ് ഓഫിസര്‍ നളിനിയും അസിസ്റ്റന്റ് വില്ലേജ് ഓഫിസറും പണി തടഞ്ഞു. മൂന്ന് ദിവസത്തിനകം സ്ഥലം പൂര്‍വ സ്ഥിതിയിലാക്കണമെന്ന് വില്ലേജ് ഓഫിസര്‍ ഉത്തരവിട്ടു.
മരം മുറിക്കാനുള്ള
ശ്രമം തടഞ്ഞു
മാള: അന്നമനട ഗ്രാമപ്പഞ്ചായത്തിലെ കീഴഡൂര്‍ ജങ്ഷനില്‍ നിന്നു തെക്കോട്ട് പോകുന്ന മുദപടവ് റോഡിനരികിലുള്ള വലിയ ഐനിമരം അനധികൃതമായി മുറിക്കാനുള്ള ശ്രമം തടഞ്ഞു.
മില്‍മയുടെ കീഴഡൂര്‍ യൂനിറ്റ് സെക്രട്ടറി മുളങ്ങില്‍ സോമനെന്ന വ്യക്തി അനധികൃതമായി മരം വില്‍പ്പന നടത്തിയതിനെ തുടര്‍ന്ന് കരാറുകാരന്‍ എത്തി മരം മുറിക്കാന്‍ ശ്രമിച്ചതാണ് പതിനാറാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടഞ്ഞത്.
Next Story

RELATED STORIES

Share it