Flash News

നെല്‍വയല്‍ നികത്തല്‍ ചട്ടഭേദഗതി: സര്‍ക്കാര്‍ വാദം പൊളിയുന്നു

തിരുവനന്തപുരം : നെല്‍വയല്‍ നികത്തുന്നത് നിയമവിധേയമാക്കുന്ന ചട്ടഭേദഗതിക്ക്് സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്ന റവന്യൂമന്ത്രിയുടെ വാദം പൊളിയുന്നു. പത്തേക്കര്‍ വരെയുള്ള വയല്‍ നികത്തുന്നത് നിയമവിധേയമാക്കുന്നത് സംബന്ധിച്ച ഓര്‍ഡിന്‍സുമായി ബന്ധപ്പെട്ട മന്ത്രിസഭായോഗത്തിന്റെ രേഖകള്‍ മാധ്യമങ്ങള്‍ക്കു ലഭിച്ചു. സെപ്റ്റംബര്‍ ഒമ്പതിനു ചേര്‍ന്ന മന്ത്രിസഭായോഗം നെല്‍വയല്‍ നിയമഭേദഗതി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയും വിഷയത്തില്‍ പരിസ്ഥിതി വകുപ്പിന്റെ അഭിപ്രായം തുടര്‍ന്നുള്ള മന്ത്രിസഭായോഗത്തില്‍ സമര്‍പ്പിക്കാനും തീരുമാനമെടുത്തതിന്റെ രേഖകളാണ് പുറത്തുവന്നിട്ടുള്ളത്.
സംസ്ഥാനത്ത് സ്വകാര്യമേഖലയിലെ മെഗാ പ്രോജക്ടുകള്‍ നടപ്പില്‍ വരുത്തുന്നതിന് 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിലെ ചില വകുപ്പുകള്‍ തടസമായി നില്‍ക്കുന്നുവെന്ന ആമുഖത്തോടെയാണ് കുറിപ്പുകള്‍ കാര്യം അവതരിപ്പിക്കുന്നതു തന്നെ. മുഖ്യ നിയമത്തില്‍ പൊതു ആവശ്യത്തിനായി 4.04 ഹെക്ടറോ അത്രയും വരെ നെല്‍വയലോ നികത്തുന്നതിനായുള്ള അപേക്ഷ പരിഗണിക്കുന്നതിനും തീര്‍പ്പാക്കുന്നതിനുമായി ജില്ലാതലത്തില്‍ ബന്ധപ്പെട്ട ജില്ലാകളക്ടര്‍ചെയര്‍മാനായു ആര്‍ഡിഒ, പ്രിന്‍സിപ്പല്‍ അഗ്രികള്‍ചറല്‍ ഓഫീസര്‍മാര്‍, തഹസില്‍ദാര്‍മാര്‍ അംഗങ്ങളായുള്ള ജില്ലാതല ഏകജാലക സംവിധാനം നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നതായും കുറിപ്പില്‍ വ്യക്തമായി പറയുന്നുണ്ട്്. മുഖ്യനിയമത്തിലെ ക്ലോസ് 2 (X1V) പൊതു ആവശ്യം നിര്‍വചനത്തിലെ വാക്കുകളായ സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന മറ്റ് പദ്ധതികള്‍ എന്നതിനു പകരം സര്‍ക്കാര്‍ കാലാകാലങ്ങളില്‍ ഔദ്യോഗിക ഗസറ്റ് വിജ്ഞാപന പ്രകാരം പ്രസിദ്ധീകരിക്കുന്ന പരിസ്ഥിതി സൗഹാര്‍ദപരവും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമായ മറ്റ് സര്‍ക്കാരിതരം പദ്ധതികള്‍ എന്നാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്നതായും നെല്‍വയല്‍ ഡാറ്റാബാങ്കിനെ സംബന്ധിച്ച്് നിലവിലെ നിയമത്തില്‍ അപ്പീലിന് വ്യവസ്ഥയില്ലാത്തിനാല്‍ അത് മറികടക്കാന്‍ ഭേദഗതി ഓര്‍ഡിനന്‍സില്‍ പ്രസ്തുത വ്യവസ്ഥ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതായും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്്്.
നെല്‍വയല്‍ നികത്തുന്നത് നിയമവിധേയമാക്കുന്ന ചട്ടഭേദഗതി സംബന്ധിച്ച ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കെപിസിസി വി.ഡി.സതീശന്‍ എംഎല്‍എ അധ്യക്ഷനായി ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്്്. കെ.ശിവദാസന്‍ നായര്‍, സി.പി.മുഹമ്മദ്, ടി.എന്‍.പ്രതാപന്‍, സണ്ണിജോസഫ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
Next Story

RELATED STORIES

Share it