palakkad local

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന്



ആലത്തൂര്‍: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘനം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കൃഷി ഓഫീസര്‍മാര്‍ വിഷയത്തില്‍ ജാഗ്രത പാലിക്കണമെന്നും യോഗം നിര്‍ദേശിച്ചു. ആലത്തൂര്‍, വടക്കഞ്ചേരി ടൗണുകളില്‍ വ്യാപാര സ്ഥാപനങ്ങള്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള താല്‍ക്കാലിക ഷെഡുകള്‍ ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ടെന്നും ഇവ പൊളിച്ചുമാറ്റി ഗതാഗത സൗകര്യം മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. താലൂക്ക് ഓഫിസിനു മുന്‍പിലെ ബസ് സ്റ്റോപ്പ് അല്‍പ്പം മുന്നോട്ടു നീക്കി സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. കെ ഡി പ്രസേനന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ചാമുണ്ണി, ജില്ലാ പഞ്ചായത്തംഗങ്ങളായ യു അസീസ്, എ ടി ഔസേഫ്, വി മീനാകുമാരി, വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അനിത പോള്‍സണ്‍, തേങ്കുറിശ്ശി പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര, തഹസില്‍ദാര്‍ എം കെ അനില്‍കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എസ് കദീജ എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it