നെല്‍വയല്‍- തണ്ണീര്‍ത്തട നിയമ ഭേദഗതി: മുഖ്യമന്ത്രി ഒളിച്ചോടുന്നു

തിരുവനന്തപുരം: കേരളത്തിന്റെ അവശേഷിക്കുന്ന പച്ചപ്പും ഇല്ലാതാക്കുന്ന നെല്‍വയല്‍-തണ്ണീര്‍ത്തട നിയമ ഭേദഗതിക്കു പിന്നിലെ സര്‍ക്കാരിന്റെ ദുഷ്ടലക്ഷ്യം പ്രതിപക്ഷം നിയമസഭയില്‍ തുറന്നുകാണിച്ചതിലുള്ള വേവലാതി കൊണ്ടാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന് പാപ്പരത്തമെന്നൊക്കെ പറഞ്ഞ് തടിതപ്പാന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ ബില്ലിന്റെ ഒാരോ വകുപ്പായെടുത്ത് പ്രതിപക്ഷം എണ്ണിയെണ്ണി ചൂണ്ടിക്കാണിച്ച ഒരു കാര്യത്തിനും മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. പകരം ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്നതുപോലെ പ്രതിപക്ഷത്തെ ആക്ഷേപിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ കഴിയാതെ പ്രതിപക്ഷത്തെ ആക്ഷേപിച്ചിട്ട് എന്തു കാര്യമെന്നും ചെന്നിത്തല ചോദിച്ചു.
Next Story

RELATED STORIES

Share it