thrissur local

നെല്‍ക്കര്‍ഷകരെ ദ്രോഹിക്കാന്‍ വന്‍കിട അരികമ്പനികളെ അനുവദിക്കില്ല: മന്ത്രി

മുതുവറ: നെല്ല് മോശമാണെന്ന് പ്രചരണം നടത്തി നെല്‍കര്‍ഷകരെ ദ്രോഹിക്കുവാന്‍ വന്‍കിട അരികമ്പനികളെ അനുവദിക്കുകയില്ലെന്ന് കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു.
സിവില്‍ സപ്ലൈസ് ഏറ്റെടുത്ത് നല്‍കുന്ന നെല്ലിന് പകരം നിലവാരം കുറഞ്ഞ അരി മടക്കി നല്‍കുന്ന കമ്പനികളുടെ സമീപനത്തിനെതിരെ കര്‍ക്കശ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹാന്‍ഡ്‌ലിങ്ങ് ചാര്‍ജ്ജ് കരഷക ദ്രോഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാര്‍ഷിക വികസന കര്‍ഷക വകുപ്പിന്റേയും പുഴയ്ക്കല്‍ ബ്ലോക്ക് ആത്മയുടേയും നേതൃത്വത്തില്‍ സംഘടിപ്പിച്ച കിസാന്‍ ഘോഷ്ടി കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുഴയ്ക്കല്‍ ബ്ലോക്ക് പരിധിയിലെ തെരഞ്ഞെടുത്ത പാടശേഖര സമിതികള്‍ക്ക് മിനി റൈസ് മില്ലുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
യോഗത്തില്‍ പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ലൈജു സി എടക്കളത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. പാക്കിങ്ങ് യൂണിറ്റ് യന്ത്രങ്ങളുടെ വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി വി കുരിയാക്കോസ് നിര്‍വ്വഹിച്ചു. പുഴയ്ക്കല്‍ കൃഷി അസി. ഡയറക്ടര്‍ ആര്‍ രുഗ്മണി, ആത്മ പ്രോജക്ട് ഡയറക്ടര്‍ ഹണി മാത്യൂസ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ വി ഒ ചുമ്മാര്‍, രാധ രവീന്ദ്രന്‍, വിജയ ബാബുരാജ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കല, മയ്യില്‍ കൃഷി ഓഫീസര്‍ പി കെ രാധാകൃഷ്ണന്‍ പി ഉണ്ണിരാജന്‍ സംസാരിച്ചു. വരടിയം പാടശേഖരം (അവണൂര്‍ പഞ്ചായത്ത്), സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് (തോളൂര്‍ പഞ്ചായത്ത്), ഒമ്പതുമുറി പടവ് (അടാട്ട് പഞ്ചായത്ത്), കൊട്ടേക്കാട് പള്ളിത്താഴം നല്ലുല്‍പാദക സമിതി (കോലഴി പഞ്ചായത്ത്), മുണ്ടൂര്‍ താഴം പടവ് (കൈപ്പറമ്പ് പഞ്ചായത്ത്), പുല്ലഴി കോള്‍ പടവ് (അയ്യന്തോള്‍) പടവുകള്‍ക്കാണ് മിനി റൈസ് മില്ലുകള്‍ വിതരണം ചെയ്തത്.
Next Story

RELATED STORIES

Share it