palakkad local

നെല്ല് സംഭരണം: അഴിമതിയും ക്രമക്കേടും വിജിലന്‍സ് അന്വേഷിക്കണമെന്ന്

പാലക്കാട്: ജില്ലയിലെ രണ്ടാംവിള നെല്ല് സംഭരണത്തില്‍ മില്ലുടമകളും, സപ്ലൈക്കോയും നടത്തുന്ന വ്യാപക അഴിമതിയും ക്രമക്കേടും വിജിലന്‍സ് അന്വേഷിക്കണമെന്ന് പാലക്കാടന്‍ കര്‍ഷക മുന്നേറ്റം ആവശ്യപ്പെട്ടു. നെല്ല് സംഭരണം അട്ടിമറിച്ച് കര്‍ഷകരുടെ കൈയില്‍ നിന്നും ചുരുങ്ങിയ വിലയ്ക്ക് നെല്ലെടുത്ത് സപ്ലൈക്കോയ്ക്ക് മറിച്ചുവില്‍ക്കുകയാണ് നെല്ലുടമകള്‍. അന്യസംസ്ഥാനത്തുനിന്ന് കൊണ്ടുവരുന്ന നെല്ല് ഇവിടുത്തെ പെര്‍മിറ്റ് ഉപയോഗിച്ച് സപ്ലൈക്കോയ്ക്ക് വില്‍ക്കുന്നുണ്ടെന്നും നേതാക്കള്‍ ആരോപിച്ചു.
ജില്ലയിലെ പല സ്ഥലങ്ങളിലും ഇതിനോടകംതന്നെ വിളവെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് സപ്ലൈക്കോ നെല്ല് സംഭരിക്കാത്തതിനാല്‍ കര്‍ഷകര്‍ ദുരിതത്തിലാണ്. 40 ശതമാനം നെല്ലു സംഭരണം മാത്രമേ പൂര്‍ത്തിയായിട്ടുള്ളു. വിളവെടുത്ത നെല്ല് വീടിനു വെളിയിലും റോഡരികിലുമായാണ് സൂക്ഷിക്കുന്നത്. സൂക്ഷിക്കാന്‍ സ്ഥലസൗകര്യമില്ലാത്തവര്‍ ചുരുങ്ങിയ വിലയ്ക്ക് പ്രദേശത്തെ മില്ലുടമകള്‍ക്ക് നെല്ല് വില്‍ക്കാന്‍ നിര്‍ബന്ധിതരാകുകയാണ്.
നെല്ലളന്നയുടന്‍ പിആര്‍എസ് നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും കര്‍ഷക മുന്നേറ്റം ആവശ്യപ്പെട്ടു. സപ്ലൈക്കോയും മില്ലുടമകളും തമ്മിലുണ്ടാക്കിയ കരാര്‍ ലംഘനമാണിതെന്നും ഇതിനെതിരെ പെര്‍മിറ്റ് റദ്ദാക്കുകയടക്കമുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
Next Story

RELATED STORIES

Share it