നെല്ലിന്റെ താങ്ങുവില 60 രൂപ കൂട്ടി

ന്യൂഡല്‍ഹി: നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 60 രൂപ വര്‍ധിപ്പിച്ചു. സാധാരണ നെല്ലിന്റെ നില ഇതോടെ 1,410 രൂപയില്‍ നിന്ന് 1,470 രൂപയായും എ ഗ്രേഡിന്റെ വില 1,450ല്‍ നിന്ന് 1,510 രൂപയായും വര്‍ധിച്ചു. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതിയുടേതാണു തീരുമാനം. പയറുവര്‍ഗങ്ങളുടെ മിനിമം താങ്ങുവില 425 രൂപയും വര്‍ധിപ്പിച്ചു. കാര്‍ഷിക വിലനിര്‍ണയ കമ്മീഷന്റെ ഇതുസംബന്ധിച്ച ശുപാര്‍ശ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. അതേസമയം കേരളം, തമിഴ്‌നാട്, നാഗാലാന്‍ഡ് എന്നീ മൂന്നു സംസ്ഥാനങ്ങളിലേക്കായി കേന്ദ്രമന്ത്രിസഭ 62,307 ടണ്‍ ഭക്ഷ്യധാന്യം അനുവദിച്ചു.
Next Story

RELATED STORIES

Share it