kasaragod local

നെല്ലിക്കുന്ന് ബീച്ച് പാര്‍ക്ക് നവീകരിച്ചു

കാസര്‍കോട്: കടലോരത്ത് എത്തുന്ന വിനോദ സഞ്ചാരികള്‍ക്കും അവധി വിശ്രമവേളകളിലെത്തുന്നവര്‍ക്കും വിശ്രമിക്കാനായി നഗരസഭ നവീകരിച്ച നെല്ലിക്കുന്ന് ബീച്ച് പാര്‍ക്ക് പ്രയോജനപ്പെടുന്നു.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബീച്ച് പാര്‍ക്ക് നവീകരിക്കാനായി 10 ലക്ഷം രൂപ നഗരസഭ വകയിരുത്തിയിരുന്നു. എന്നാല്‍ തുടര്‍നടപടിയുണ്ടായില്ല. നേരത്തേ ബീച്ചില്‍ എത്തുന്നവര്‍ക്കായി ലൈറ്റ് ഹൗസിന് സമീപം നഗരസഭ ലക്ഷങ്ങള്‍ ചെലവഴിച്ച് വിശ്രമിക്കാനായി ചുറ്റുമതില്‍ കെട്ടി ഇരിപ്പിടങ്ങള്‍ നിര്‍മിച്ചിരുന്നു.
ഇത് സാമൂഹിക ദ്രോഹികള്‍ കയ്യടക്കുകയും ചുറ്റുമതിലും ഇരിപ്പിടങ്ങളും തകര്‍ക്കുകയും ചെയ്തതോടെ പാര്‍ക്കിലെത്തുന്നവര്‍ക്ക് വിശ്രമിക്കാന്‍ സംവിധാനമില്ലാതായിരുന്നു. മാത്രവുമല്ല സന്ധ്യാസമയങ്ങളില്‍ ഇവിടെ എത്തുന്നവരെ അക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്നത് പതിവായതോടെ ഈ ഭാഗത്ത് അവധി ആഘോഷ ദിവസങ്ങളില്‍ പോലിസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
നിത്യേന കാസര്‍കോട്ടെയും പരിസര പ്രദേശങ്ങളിലേയും നിരവധി രോണ് ഇവിടെ എത്തിയിരുന്നത്. ഇവരുടെ സൗകര്യം കണക്കിലെടുത്താണ് നഗരസഭ വീണ്ടും പാര്‍ക്ക് നവീകരിച്ചത്.
Next Story

RELATED STORIES

Share it