palakkad local

നെല്ലിക്കാട്ടിരിയിലെ വൃദ്ധയുടെ മരണം: പ്രതികളെ ഇനിയും കണ്ടെത്താനായില്ല

ആനക്കര: വൃദ്ധയെ തലക്കടിച്ച് കൊലപ്പെടുത്തി ആഭരണം കവര്‍ന്ന കേസിലെ പ്രതികളെ ഇതുവരെ കണ്ടെത്താന്‍ പോലിസിനായില്ല. കഴിഞ്ഞമാസം 29നാണ് നെല്ലിക്കാട്ടിരിയില്‍ ദുരൂഹ സാഹചര്യത്തില്‍ വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൂന്ന് ദിവസത്തെ പഴക്കം തോന്നിപ്പിക്കുന്ന മൃതദേഹം കൊലപാതമാണന്ന് സ്ഥിരികരിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചതാണ്. എന്നാല്‍ പ്രതികളെ കണ്ടെത്താന്‍ ഇതുവരെ പോലിസിനായിട്ടില്ല. തിരുമിറ്റക്കോട് പഞ്ചായത്തിലെ നെല്ലിക്കാട്ടിരി വൈദ്യര്‍പടി ശാരദമന്ദിരത്തില്‍ പരേതനായ രാഘവപൊതുവാളിന്റെ മകള്‍ ശാരദ (81 )ആണ് കൊലചെയ്യപ്പെട്ടത്.
ശ്വാസംമുട്ടിച്ച ശേഷം, ചിരവകൊണ്ട് തലക്കടിച്ച് രക്തം വാര്‍ന്ന് പോയാണ് മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. ഇവരുടെ ദേഹത്തുണ്ടായിരുന്ന മാല, വള എന്നിവ മോഷണം പോയിരുന്നു. റിട്ട എന്‍സിസി ഉദ്യോഗസ്ഥയായിരുന്നു. മോഷണ ശ്രമത്തിനിടയില്‍ കൊല ചെയ്യപ്പെട്ടതാകാമെന്നാണ് പോലിസി ന്റെ പ്രാഥമികനിഗമനം.
ഷൊര്‍ണൂര്‍ ഡിവൈഎസ്പി സുനീഷ് കുമാര്‍, പട്ടാമ്പി സിഐ രാജീവ് ചാലിശ്ശേരി എസ്‌ഐ രാജേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടങ്കിലും രണ്ടാഴ്ച പിന്നിട്ടിട്ടും നടപടി ആയില്ല. ചാലിശ്ശേരി പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
ഇതിനടുത്ത ദിവസം തന്നെ തൃത്താല പോലിസ് പരിധിയിലെ കൊള്ളന്നൂരില്‍ ബാവയുടെ വീട്ടില്‍ നിന്നും ഏഴുപവന്‍ കവര്‍ന്ന സംഭവത്തിലും പ്രതികളെ കണ്ടെത്താനായിട്ടില്ല. വീടിന്റെ പിറകുവശത്തെ വാതില്‍ പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ വീട്ടുകാര്‍ ഉറങ്ങികിടക്കവെ ശരീരത്തില്‍ നിന്നും ആഭരണം പൊട്ടിച്ചെടുക്കുകയായിരുന്നു. കൂടാതെ ഒരുവര്‍ഷം മുമ്പാണ് തൃത്താലയില്‍ വീട് കുത്തിതുറന്ന് വന്‍ കവര്‍ച്ച നടത്തിയത്.
ഇതിലെ പ്രതികളെയും പിടികൂടാനായില്ലെന്നത് പോലിസിന്റെ വീര്യം കെടുത്തുന്നതിലേക്ക് വഴിവെച്ചിരിക്കുകയാണ്. വൃദ്ധയുടെ മരണവുമായി ബന്ധപ്പെട്ട് പട്ടാമ്പി സിഐ ക്കാണ് അന്വേഷണ ചുമതല.
Next Story

RELATED STORIES

Share it