thrissur local

നെല്ലായി റെയില്‍വേ സ്‌റ്റേഷനില്‍ തീവണ്ടി കാത്തിരിപ്പ് കേന്ദ്രത്തിന്റെ പണി തുടങ്ങി

പുതുക്കാട്: നെല്ലായി റെയില്‍വേ സ്‌റ്റേഷനില്‍ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ തീവണ്ടി കാത്തിരിപ്പ് കേന്ദ്രത്തിന്റെ പണി തുടങ്ങി. 12ഓളം തീവണ്ടികള്‍ നിര്‍ത്തുന്ന നെല്ലായി റെയില്‍വേ സ്‌റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഇത് വരെയായും യാത്രക്കാര്‍ക്ക് വേണ്ടതായ സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല.
പുനലൂരിനും പാലക്കാടിനും ഇടയിലുള്ള എല്ലാ സ്റ്റേഷനുകളിലെക്കും ടിക്കറ്റുകള്‍ ലഭിക്കുന്ന ഈ സ്‌റ്റേനിലെ ഈ കുറവ് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ യഥാസമയം റെയില്‍വേ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി.
ഇത് വഴി നെല്ലായി റെയില്‍വേ സ്റ്റേഷന്റെ രണ്ടു പ്ലാറ്റ്‌ഫോമുകളിലും കാത്തിരുപ്പ് കേന്ദ്രങ്ങളായി. ഇത് നെല്ലായി റെയില്‍വേ സ്‌റ്റേഷന്റെ മുഖച്ഛായ തന്നെ മാറുന്നതാണ്. വിവിധ പാസഞ്ചേഴ്‌സ് സംഘടനകളുടെ നിരന്തര സമ്മര്‍ദ്ദങ്ങളുടെ ഫലമായി ഇവിടെ നിര്‍ത്തി വരുന്ന ഒട്ടു മിക്ക തീവണ്ടികളും കൃത്യ സമയം പാലിച്ചു വരുന്നതിനാല്‍ യാത്രക്കാര്‍ക്ക് അധികം നേരം വൈകാതെ തന്നെ അവരുടെ സ്ഥലങ്ങളില്‍ എത്തി ചേരുന്നതിനു കഴിയും. അടുത്ത് തന്നെ ചൊവ്വാഴ്ച ദിവസങ്ങളിലും കൂടി പാലക്കാട്—-ഏറണാകുളം-പാലക്കാട് മെമു വണ്ടി ഓടിത്തുടങ്ങുന്നതാണ്. അങ്കമാലിയില്‍ യാത്ര അവസാനിക്കുന്ന സിറ്റി മെമു തൃശൂര്‍ക്കു നീട്ടുമ്പോള്‍ നെല്ലായില്‍ കൂടി സ്‌റ്റോപ്പ് ലഭിക്കുന്നതിനുള്ള ശ്രമങ്ങളും നടന്നുവരുണ്ട്.
Next Story

RELATED STORIES

Share it