Sports

നെയ്മര്‍ റെഡി; മെസ്സിയെകാത്ത് അര്‍ജന്റീന

നെയ്മര്‍ റെഡി; മെസ്സിയെകാത്ത് അര്‍ജന്റീന
X
Messi-y-Neymar-no-se-separaറിയോ ഡി ജനയ്‌റോ/ ബ്യൂനസ് ഐറിസ്: ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന അര്‍ജന്റീന-ബ്രസീല്‍ ക്ലാസിക് പോരാട്ടത്തിന് ഇനി രണ്ടാഴ്ച മാത്രം. 2018ലെ റഷ്യന്‍ ലോകകപ്പിനുള്ള ലാറ്റിനമേരിക്കന്‍ യോഗ്യതാറൗണ്ടിലാണ് ഫുട്‌ബോളിലെ ഈ പരമ്പരാഗത വൈരകികള്‍ മുഖാമുഖം വരുന്നത്. നവംബര്‍ 12ന് അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസിലാണ് ഈ കിടിലന്‍ ക്ലാസിക്.
ലോക ഫുട്‌ബോളിലെ തന്നെ രണ്ടു മി ന്നും നക്ഷത്രങ്ങ ളായ അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും ബ്രസീലിന്റെ നെയ്മറും മുഖാമുഖം വരുന്നുവെന്നത് മല്‍സരത്തിന്റെ ഗ്ലാമര്‍ വര്‍ധിപ്പിക്കു ന്നു. അന്താരാഷ്ട്ര മല്‍സരങ്ങളിലെ വിലക്ക് കഴിഞ്ഞ് നെയ്മര്‍ ബ്രസീല്‍ ടീമില്‍ തിരിച്ചെത്തുമ്പോള്‍ പരിക്കേറ്റു വിശ്രമിക്കുന്ന മെസ്സിയുടെ കാര്യം അനിശ്ചിതത്വത്തിലാണ്.
ചിലിയില്‍ നടന്ന കഴിഞ്ഞ കോപ അമേരിക്കയ്ക്കിടെ മോശമായി പെരുമാറിയതിന് നാല് അന്താരാഷ്ട്ര മല്‍സരങ്ങളില്‍ വി ലക്ക് ലഭിച്ചതിനാല്‍ ഈ മാസം ചിലി, വെനിസ്വേല എന്നിവര്‍ക്കെതിരായ യോഗ്യതാ മ ല്‍സരങ്ങള്‍ നെയ്മര്‍ക്കു നഷ്ടമായിരു ന്നു. അര്‍ജന്റീന, പെറു എന്നിവര്‍ക്കെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള ടീമിനെയാണ് കോച്ച് കാര്‍ലോസ് ദുംഗ ഇന്നലെ പ്രഖ്യാപിച്ചത്. നെയ്മറുടെ മടങ്ങിവരവ് തന്നെയാണ് ഇതില്‍ ശ്രദ്ധേയം.
പരിക്കേറ്റ ലിവര്‍പൂള്‍ മിഡ്ഫീല്‍ഡര്‍ ഫിലിപ്പെ കോട്ടീഞ്ഞോയെ ഒഴിവാക്കിയിട്ടുണ്ട്.കോട്ടീഞ്ഞോക്കു പകരം മുന്‍ ലോക ഫുട്‌ബോളര്‍ കക്ക സ്ഥാനം നിലനിര്‍ ത്തി.
അതേസമയം, കഴിഞ്ഞ മാസം 26നു സ്പാനിഷ് ലീഗില്‍ ബാഴ്‌ലസോണയ്ക്കായി കളിക്കുന്നതിനിടെ കാല്‍മുട്ടിന് പൊട്ടലേറ്റ മെസ്സി വിശ്രമത്തിലാണ്. രണ്ടു മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തിനു നി ര്‍ദ്ദേശിച്ചിരിക്കുന്നത്. ഉടന്‍ കളിക്കളത്തിലേക്ക് മടങ്ങിവരില്ലെന്നും ഡോക്ടര്‍മാര്‍ അനുവദിച്ചാ ല്‍ മാത്രമേ ബ്രസീലിനെതിരേ താന്‍ കളിക്കുകയുള്ളൂവെന്നും മെസ്സി അറിയിച്ചു.
Next Story

RELATED STORIES

Share it