Flash News

നെയ്മര്‍ തിരിച്ചെത്തി; ബ്രസീലിന് ആഘോഷ ജയം

നെയ്മര്‍ തിരിച്ചെത്തി; ബ്രസീലിന് ആഘോഷ ജയം
X

ആന്‍ഫീല്‍ഡ്: റഷ്യന്‍ ലോകകപ്പിന് ബ്രസീലിനെയും നെയ്മറിനെയും എതിരാളികള്‍ കരുതിയിരുന്നോളൂ. സൗഹൃദ മല്‍സരത്തില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്രസീല്‍ തകര്‍ത്തുവിട്ടത്. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷമാണ് ബ്രസീല്‍ രണ്ട് ഗോളും അടിച്ചെടുത്തത്.
രണ്ടാം പകുതിയില്‍ ഫെര്‍ണാണ്ടീഞ്ഞോയ്ക്ക് പകരം നെയ്മറെ ടിറ്റെ കളത്തിലിറക്കി. കോച്ചിന്റെ പ്രതീക്ഷകാത്ത് 69ാം മിനിറ്റില്‍ നെയ്മര്‍ ബ്രസീലിന് ലീഡ് സമ്മാനിച്ചു. പിന്നീട് എക്‌സ്ട്രാ ടൈമില്‍ റോബര്‍ട്ടോ ഫിര്‍മിനോയും ലക്ഷ്യം കണ്ടതോടെ എതിരില്ലാത്ത രണ്ട് ഗോള്‍ ജയം ബ്രസീലിനൊപ്പം നില്‍ക്കുകയായിരുന്നു.
Next Story

RELATED STORIES

Share it