palakkad local

നെന്മാറ: മണ്ഡലം നിലനിര്‍ത്താല്‍ എല്‍ഡിഎഫ്, പിടിച്ചെടുക്കാന്‍ യുഡിഎഫ്

കെ വി സുബ്രഹ്മണ്യന്‍

കൊല്ലങ്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ നെന്മാറ മണ്ഡലം നിലനിര്‍ത്താന്‍ എല്‍.ഡി.എഫ് തയ്യാറെടുക്കുമ്പോള്‍ ഇടതു കോട്ടയായ നെന്മാറ മണ്ഡലത്തെ തിരിച്ചുപിടിക്കാന്‍ യു.ഡി.എഫ് പ്രചരണ രംഗത്ത് ശക്തമായി മുന്നേറുകയാണ്. ഐക്യകരള രൂപീകരണത്തിന് ശേഷം ഇടതുപക്ഷത്തെ ശക്തമായി പിന്‍താങ്ങിയ മണ്ഡലത്തില്‍ രണ്ടു തവണ മാത്രമാണ് യു.ഡി.എഫിന് വിജയിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. നെന്മാറ നിയോജക മണ്ഡലത്തില്‍ പത്ത് പഞ്ചായത്തുകളിലായി എട്ടു പഞ്ചായത്തില്‍ ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമാണ്.
നെല്ലിയാമ്പതി, നെന്മാറ, എലവഞ്ചേരി, പല്ലശ്ശേന, കൊടുവായൂര്‍, മുതലമട എന്നീ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫും വടവന്നൂര്‍, പുതുനഗരം പഞ്ചായത്തില്‍ യു.ഡി.എഫുമാണ് ഭരണം നടത്തുന്നത്. കര്‍ഷകരും കര്‍ഷക തൊഴിലാളികളും ചെറുകിട കച്ചവടക്കാരും നിറ സാന്നിധ്യമുള്ള മണ്ഡലമാണ് നെന്മാറ.
1996 ല്‍ 2001ലു യു.ഡി.എഫ് ലെ ചന്ദ്രനില്‍ നിന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി ചെന്താമരാക്ഷന്‍ 2006ലും 2011ലു തുടര്‍ച്ചായി ഇടതുപക്ഷത്തിന് അനുകൂലമായ നിര്‍ത്തി. ഇത്തവണയും എല്‍.ഡി.എഫിനെ പ്രതിനിധീകരിച്ച് കൊല്ലങ്കോട് ഏരിയാ സെക്രട്ടറി കെ ബാബു മണ്ഡലം ഇടതുപക്ഷം തന്നെ നിലനിര്‍ത്തുന്നതിനായി മല്‍സര രംഗത്തുണ്ട്. എന്നാല്‍ സീറ്റ് പിടിച്ചെടുക്കാനായി യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥാണ് മല്‍സര രംഗത്തുള്ളത്. എ വി ഗോപിനാഥ് വന്നതോടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന് ഒരു പരിധി വരെ അറുതി വരുത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഇടതു വലതുപക്ഷ സ്ഥാനാര്‍ഥികള്‍ക്ക് മണ്ഡലത്തിലെ ഈഴവ വോട്ടുകള്‍ വിജയ നിര്‍ണ്ണയത്തെ അനിവാര്യ ഘടമാണ്. ഇത്തവണ ബി ഡി.ജെ.എസ്-ബി.ജെ.പി സംഖ്യം ഇരുമുന്നണികള്‍ക്കു വോട്ടു കുറയ്ക്കുന്ന സ്ഥിതിയിലാണ് പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്.
ത്രിതല പഞ്ചായത്തില്‍ കൊടുവായൂരില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചെടുക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് എസ്ഡിപിഐ മുസ്‌ലിം, ദലിത്, പിന്നോക്ക നിഷ്പക്ഷ വോട്ടുകള്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി സക്കീര്‍ ഹുസൈന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
നെന്മാറ മണ്ഡലത്തില്‍ എ വി ഗോപിനാഥിനെ വിജയിപ്പിക്കാന്‍ ബിജെപി-കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യുമെന്നും മലമ്പുഴയില്‍ വിഎസിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ബിജെപിക്ക് വോട്ടു ചെയ്യും എന്ന രഹസ്യ പറച്ചിലും മണ്ഡലങ്ങളില്‍ നടക്കുന്നുണ്ട്.
Next Story

RELATED STORIES

Share it