World

നെതര്‍ലന്‍ഡ്‌സില്‍ നെക്‌സിറ്റിനു തിരിച്ചടി

ഹേഗ്: രാജ്യം ഇയുവില്‍ തുടരണമോ എന്നതില്‍ ഹിതപരിശോധന നടത്തണമെന്ന ആവശ്യത്തിന് ഡച്ച് പാര്‍ലമെന്റില്‍ തിരിച്ചടി. ഹിതപരിശോധന ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗീര്‍ട്ട് വൈല്‍ഡേഴ്‌സ് കൊണ്ടുവന്ന പ്രമേയം ഭൂരിപക്ഷ അംഗങ്ങളുടെ പിന്തുണയോടെ പാര്‍ലമെന്റ് തള്ളുകയായിരുന്നു. നെതര്‍ലന്‍ഡ്‌സിന്റെ പരമാധികാരവും സ്വാതന്ത്ര്യവും പുനസ്ഥാപിക്കണമെന്നും ഇതിനായി ഹിതപരിശോധന നടത്തണമെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ട് ഗീര്‍ട്ട് വൈല്‍ഡേഴ്‌സ് പറഞ്ഞു. എന്നാല്‍, 150 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ പ്രമേയത്തിന് ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ തള്ളുകയായിരുന്നു. വൈല്‍ഡേഴ്‌സിന്റെ പാര്‍ട്ടിയായ പാര്‍ട്ടി ഫോര്‍ ഫ്രീഡം(പിവിവി)യുടെ 12 അംഗങ്ങളും ഇവരില്‍നിന്ന് വിഘടിച്ച 2 അംഗങ്ങളുമടക്കം 14 പേരുടെ പിന്തുണ മാത്രമാണ് പ്രമേയത്തിന് നേടാനായത്.
രാജ്യം ഇയു വിടുന്നതിനോടും ജനഹിതപരിശോധനയോടും താന്‍ എതിരാണെന്ന് ഡച്ച് പ്രധാനമന്ത്രി മാര്‍ക് റൂട്ടെ നേരത്തേ വ്യക്തമാക്കിയിരുന്നു. യൂനിയന്‍ വിടുന്നത് രാജ്യത്തിന്റെ അസ്ഥിരതയ്ക്കു കാരണമാവുമെന്നും റൂട്ടെ പ്രതികരിച്ചു.
Next Story

RELATED STORIES

Share it