ernakulam local

നെട്ടൂര്‍-തേവര ഫെറി സര്‍വീസ് ആരംഭിച്ചത് രക്ഷിതാക്കള്‍ക്ക് ആശ്വാസമായി

മരട്: മരട് നഗരസഭയുടെ മുടങ്ങിക്കിടന്ന നെട്ടൂര്‍-തേവര ഫെറി സര്‍വീസ് സ്‌കൂള്‍ തുറന്നതോടെ ഓട്ടം ആരംഭിച്ചത് രക്ഷിതാക്കള്‍ക്ക് ആശ്വാസമായി. ബോട്ടായ പ്രിയദര്‍ശിനി 2 ആണ് കേടുപാടുകള്‍ തീര്‍ത്ത് സര്‍വീസ് ആരംഭിച്ചത്.
ബോട്ടില്ലാത്തതിനാല്‍ രക്ഷിതാക്കള്‍ അങ്കലാപ്പിലായിരുന്നു. തങ്ങളുടെ കുട്ടികള്‍ നെട്ടൂരില്‍നിന്നു ഒരു കിലോമീറ്ററിലധികം സഞ്ചരിച്ചു കുണ്ടന്നൂര്‍- തേവര പാലത്തിലെത്തി അവിടെനിന്നു വീണ്ടും കിലോമീറ്ററിലധികം സഞ്ചരിച്ചു വേണം തേവര ബസ് റൂട്ടിലെത്താന്‍. മഴക്കാലമായാല്‍ പറയുകയും വേണ്ട. ഇതിന് അറുതിവരുത്തിക്കൊണ്ട് ബോട്ട് സര്‍വീസ് പുനരാരംഭിച്ചതില്‍ രക്ഷിതാക്കള്‍ വലിയ ആശ്വാസത്തിലാണ്.
ബോട്ട് സര്‍വീസ് ആരംഭിച്ചെങ്കിലും യാത്രക്കാര്‍ നന്നേ കുറവായിരുന്നു. യാത്രക്കാര്‍ സര്‍വീസില്ലാത്തതിനാല്‍ മറ്റു മാര്‍ഗങ്ങള്‍ തേടിയതിനാലാവണം ആളുകള്‍ കുറഞ്ഞത് എന്ന് ബോട്ടിലെ ജീവനക്കാരും യാത്രക്കാരും പറയുകയുണ്ടായി.
അതേസമയം തൊട്ടടുത്തുള്ള കുമ്പളം-തേവര ഫെറി സര്‍വീസും ഇന്നലെ മുതല്‍ സര്‍വീസ് ആരംഭിച്ചത് കുമ്പളം നിവാസികള്‍ക്ക് ആശ്വാസമേകുന്നു. മതിയായ രേഖകളില്ലാത്തതിനാല്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it