Pathanamthitta local

നെടുമ്പ്രം ഗ്രാമപ്പഞ്ചായത്ത് ബജറ്റ്: ഭവനനിര്‍മാണത്തിനും കുടിവെള്ള വിതരണത്തിനും മുന്‍ഗണന

തിരുവല്ല: ഭവന നിര്‍മാണത്തിനും കുടിവെള്ള വിതരണത്തിനും ഊന്നല്‍ നല്‍കുന്ന, നെടുമ്പ്രം ഗ്രാമപ്പഞ്ചായത്തിന്റെ 2016-17 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ശ്രീദേവി സതീഷ് കുമാര്‍ അവതരിപ്പിച്ചു. 25 ലക്ഷം രൂപയാണ് ഈ ഇനത്തില്‍ വകയിരുത്തിയിട്ടുള്ളത്.
പൊതുശ്മശാന നിര്‍മാണത്തിന് 25 ലക്ഷം രൂപയും വൃദ്ധര്‍ക്ക് പകല്‍ വീട് നിര്‍മാണത്തിന് 5 ലക്ഷം രൂപയും വിവിധ വാര്‍ഡുകളില്‍ വൈദ്യുതി ലൈന്‍ ദീര്‍ഘിപ്പിക്കുന്നതിന് ഏഴു ലക്ഷം രൂപയും, പട്ടികജാതി കോളനികളില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കുന്നതിന്ന് ആറു ലക്ഷം രൂപയും ബജറ്റില്‍ കൊള്ളിച്ചിട്ടുണ്ട്. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കും.
ഗ്രാമപ്പഞ്ചായത്തിനെ ഐഎസ്ഒ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനും ഓഫിസ് ചുറ്റളവില്‍ സൗജന്യ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തുന്നതിനും അഞ്ചു ലക്ഷം രൂപാ വകയിരുത്തിയിരിക്കുന്നു. മൂന്ന് അങ്കണവാടികള്‍ക്ക് ഭൂമിയും കെട്ടിടവും ലഭ്യമാക്കും. നാല് അങ്കണവാടികളെ ഹൈടെക് അങ്കണവാടികളാക്കും. പൊടിയാടിയിലെ ഷോപ്പിങ് കോംപ്ലക്‌സിനോട് ചേര്‍ന്ന് പൊതു ശുചിത്വ സമുച്ചയം നിര്‍മിക്കും. 5.42 കോടി രൂപാ വരവും 5.09 കോടി രൂപാ ചെലവും 33 ലക്ഷം രൂപാ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പ്രസിഡന്റ് കെ ജി സുനില്‍കുമാറിന്റെ അധ്യക്ഷതില്‍ ചേര്‍ന്ന യോഗം ഐകകണ്‌ഠേന പാസ്സാക്കി.

.
Next Story

RELATED STORIES

Share it