നെടുമ്പാശ്ശേരിയില്‍ 1.55 കോടി രൂപയുടെ സ്വര്‍ണം പിടികൂടി

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 1.55 കോടി രൂപയുടെ 4.9 കിലോ സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വിഭാഗം പിടികൂടി.
രണ്ടു യാത്രക്കാര്‍ അറസ്റ്റില്‍. എയര്‍ഇന്ത്യ വിമാനത്തില്‍ റിയാദില്‍ നിന്നും എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും എത്തിയ മലപ്പുറം സ്വദേശികളുടെ പക്കല്‍ നിന്നാണ് 4.9 കിലോ സ്വര്‍ണം പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന്് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് സംഘം വിമാനത്താവളത്തിലെത്തി രണ്ടു പേരെയും പിടികൂടുകയായിരുന്നു.
ഇവര്‍ ആര്‍ക്കുവേണ്ടിയാണ് സ്വര്‍ണം കടത്തിക്കൊണ്ടുവന്നിരിക്കുന്നത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരുന്നതായി അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it