Flash News

നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണവേട്ട



നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി പെര്‍ഫ്യൂം ബോട്ടിലിനുള്ളില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 34.07 ലക്ഷം രൂപയുടെ സ്വര്‍ണം വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ഇന്നലെ പുലര്‍ച്ചെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഷാര്‍ജയില്‍ നിന്ന് എത്തിയ എയര്‍ അറേബ്യ വിമാനത്തിലെ തൃശൂര്‍ സ്വദേശി അബ്ദുല്‍ മുത്തലിബില്‍ നിന്നാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം സ്വര്‍ണം പികൂടിയത്. 1172 ഗ്രാം സ്വര്‍ണമാണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്.ബോട്ടിലിനുള്ളില്‍ ഒളിപ്പിക്കുന്നതിനായി സ്വര്‍ണം ചെറിയ കഷ്ണങ്ങളാക്കിയിരുന്നു. കസ്റ്റംസ് അഡീഷനല്‍ കമ്മീഷണര്‍ എസ് അനില്‍കുമാര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ കോശി അലക്‌സ്, ഇ വി ശിവരാമന്‍, സൂപ്രണ്ടുമാരായ എ ഹമീബുള്ള, ലാല്‍ഫി ജോസഫ്, ജെനീഷ് എം ജോര്‍ജ്, അജിത് ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു സ്വര്‍ണം പിടികൂടിയത്.
Next Story

RELATED STORIES

Share it