നെടുമ്പാശ്ശേരിയില്‍ മൂന്നു കിലോ സ്വര്‍ണം പിടിച്ചു

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച മൂന്നു കിലോ സ്വര്‍ണം പിടിച്ചു. ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ വന്നിറങ്ങിയ യാത്രക്കാരന്‍ തൃശൂര്‍ പുതിയവളപ്പ് സ്വദേശി അബ്ദുല്‍ റഫീഖ് എന്നയാളില്‍ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണം പിടിച്ചത്.
സ്വര്‍ണം അടിച്ചുപരത്തി ചെറിയ ഷീറ്റുകളാക്കി മാറ്റി പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് അരയില്‍ ചുറ്റിയിരിക്കുകയായിരുന്നു. സംശയത്തെ തുടര്‍ന്നുള്ള വിശദ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഇയാള്‍ കരിയര്‍ ഏജന്റ് മാത്രമാണെന്നാണ് ചോദ്യം ചെയ്യലില്‍ അറിയാന്‍ കഴിഞ്ഞതെന്നു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it