Flash News

നെടുമ്പാശ്ശേരിയില്‍ കാണാതായയാളെ വിശാഖപട്ടണത്ത് കണ്ടെത്തി



നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ ശേഷം കാണാതായ മലപ്പുറം ആലക്കോട് സ്വദേശി ചന്തു(55)വിനെ വിശാഖപട്ടണത്ത് കണ്ടെത്തി. മെയ് 2ന് വിമാനമിറങ്ങിയ പിതാവിനെ കാണാനില്ലെന്നു മകന്‍ രാഗേഷാണ് നെടുമ്പാശ്ശേരി പോലിസില്‍ പരാതി നല്‍കിയിരുന്നത്. മസ്‌കത്തില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന ചന്തു നെടുമ്പാശ്ശേരിയില്‍ എത്തിയ വിവരം ഫോണ്‍ മുഖേന അറിയിച്ചെങ്കിലും വീട്ടിലേക്ക് എത്തിയില്ലെന്നായിരുന്നു പരാതി. വിശാഖപട്ടണം സ്വദേശിയാണ് മകന്റെ ഫോണില്‍ വിളിച്ച് ചന്തു അവിടെയുണ്ടെന്ന് അറിയിച്ചത്. ചന്തുവിനെ കൊണ്ടുവരാന്‍ ബന്ധുക്കള്‍ വിശാഖപട്ടണത്തേക്ക് തിരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it