Flash News

നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാംപിന്റെ ഒരുക്കങ്ങള്‍ ജൂലൈയില്‍ ആരംഭിക്കും



നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാംപിന്റെ ഒരുക്കങ്ങള്‍ ജൂലൈ ആദ്യവാരം ആരംഭിക്കും. ആദ്യവിമാനം ആഗസ്ത് 13ന്  യാത്രയാവും. കഴിഞ്ഞ രണ്ട് വര്‍ഷവും ഹജ്ജ് ക്യാംപ് പ്രവര്‍ത്തിച്ച എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറില്‍ തന്നെയാണ് ഈ വര്‍ഷവും ക്യാംപ് ഒരുക്കുന്നത്.സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികളും കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) അധികൃതരുമായി ഇന്നലെ സിയാല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചര്‍ച്ചയിലാണ് ഹജ്ജ് ക്യാംപിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച് അന്തിമരൂപമായത്. ക്യാംപില്‍ തീര്‍ത്ഥാടകര്‍ക്ക് അസൗകര്യം ഉണ്ടാവാതിരിക്കാന്‍ അധിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സിയാല്‍ പ്രതിജ്ഞാബദ്ധമാണെന്ന് മാനേജിങ് ഡയറക്ടര്‍ വി ജെ കുര്യന്‍ വ്യക്തമാക്കി. ഈ വര്‍ഷം 2500ഓളം പേരാണ് കൂടുതലായി യാത്രയാവുന്നത്. കഴിഞ്ഞ രണ്ട് തവണയും ഹജ്ജ് ക്യാംപ് പ്രവര്‍ത്തിച്ച വിമാനത്താവളത്തോട് ചേര്‍ന്ന എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറില്‍ തന്നെ ഈ വര്‍ഷവും ക്യാംപ് ഒരുക്കാന്‍ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. 6,5000ത്തോളം ചതുരശ്ര അടി വിസ്തീര്‍ണമുള്ള രണ്ട് എയര്‍ക്രാഫ്റ്റ് ഹാങ്കറുകള്‍ക്ക് പുറമെ ഗ്രൗണ്ടില്‍ പന്തല്‍ കെട്ടി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനാണ് തീരുമാനം. ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ സിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ എം ശബീറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് നിന്നുള്ള ഹാജിമാര്‍ക്ക് പുറമെ കേന്ദ്ര ഭരണപ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരും നെടുമ്പാശ്ശേരിയില്‍ നിന്നാണ് യാത്രയാവുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍, ബാബു സേട്ട്, ശെരീഫ് മണിയാട്ടുകുടി, എന്‍ പി ഷാജഹാന്‍, മുസ്തഫ ടി മുത്തു, വി ജെ കൂര്യന്‍, എ സി കെ നായര്‍, എ എം ശബീര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it