നെടുമ്പാശേരി വഴി കടത്താന്‍ ശ്രമിച്ച 36.42 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു
BY kasim kzm11 Jan 2018 4:31 AM GMT
kasim kzm11 Jan 2018 4:31 AM GMT
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളം വഴി കടത്തന്‍ ശ്രമിച്ച 36.42 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു. ഇന്നലെ രാവിലെ ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്ക് വന്ന എയര്‍ ഇന്ത്യ എഐ 933 വിമാനത്തിലെ യാത്രക്കാരനായ മഹാരാഷ്ട്ര താനെ സ്വദേശിയില്‍ നിന്നുമാണ് 1202 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. പാന്റ്‌സിന്റെ പോക്കറ്റില്‍ ആറ് ബിസ്‌ക്കറ്റുകളാക്കി സ്വര്‍ണം ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇയാളുടെ നീക്കങ്ങളില്‍ സംശയം തോന്നി കസ്റ്റംസ് സംഘം വിശദമായി പരിശോധിച്ചപ്പോഴാണ് സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കണ്ടെത്തിയത്. കഴിഞ്ഞയാഴ്ച്ച രണ്ട് കേസുകളിലായി 52 ലക്ഷം രൂപയുടെ അനധികൃത സ്വര്‍ണം പിടികൂടിയിരുന്നു. കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം കര്‍ശന പരിശോധനയാണ് വിമാനത്താവളത്തില്‍ നടക്കുന്നത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT