നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ കുടിവെള്ള പദ്ധതി
BY Sumeera SMR11 March 2016 6:22 AM GMT
Sumeera SMR11 March 2016 6:22 AM GMT
നെടുമങ്ങാട്: ചുട്ടുപൊള്ളുന്ന വേനലില്‍ നെടുങ്ങാട് ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ശുദ്ധീകരിച്ച കുടിവെള്ള പദ്ധതി നടപ്പായി.
അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് നാഷനല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ കമ്മിറ്റിയാണ് ഇതിന് ആവശ്യമായ മെഷീന് സ്ഥാപിച്ചത്. ഏറെ നാളായി രോഗികളുടെയും മറ്റുള്ളവരുടെയും ആഗ്രഹമാണ് ഇന്നലെ സാക്ഷാല്‍ക്കരിച്ചത്.
ശുദ്ധമായ കുടിവെള്ളം ലഭിക്കണമെങ്കില്‍ സ്വന്തം വീടുകളില്‍ നിന്നെത്തിക്കുകയോ അല്ലെങ്കില്‍ പണം കൊടുത്തു വാങ്ങുകയോ ചെയ്യേണ്ട ഗതികേടിലായിരുന്നു ജില്ലാ ആശുപത്രിയിലെത്തുന്നവര്‍. ഇത് മനസ്സിലാക്കിയാണ് വിമന്‍സ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുടിവെള്ള പദ്ധതിക്കായി ജില്ലാ ആശുപത്രി തിരഞ്ഞെടുത്തത്. ജില്ലാ ആശുപത്രിവളപ്പില്‍ നടന്ന പരിപാടിയില്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മാജിത നിസാം ആശുപത്രി സൂപ്രണ്ട് ഡോ. സജീവിന് കുടിവെള്ള ശുദ്ധീകരണ മെഷീന് നല്കി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഹസീന സിദ്ദീഖ് അധ്യക്ഷത വഹിച്ചു.
ആശുപത്രി നഴ്സിങ് സൂപ്രണ്ട് ശുഭമണി, പോപുലര്‍ ഫ്രണ്ട് നെടുമങ്ങാട് ഡിവിഷന് പ്രസിഡന്റ് ഷാജഹാന്, എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് നാസര്‍, സെക്രട്ടറി ഹകീം വാളിക്കോട്, നഹാസ്, നിസാം പങ്കെടുത്തു.

Next Story
RELATED STORIES
തിരഞ്ഞെടുപ്പ് നേട്ടം മുന്നില്‍ കണ്ട് മുഖ്യമന്ത്രി പൂഞ്ഞാര്‍ സംഭവത്തെ...
7 March 2024 5:54 AM GMTപൂഞ്ഞാര്‍ വിഷയം: മുഖ്യമന്ത്രി സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട്...
6 March 2024 12:25 PM GMTപ്രഫ. സായിബാബയെ കുറ്റവിമുക്തനാക്കിയ വിധി ഭരണകൂട ഭീകരതയെ...
5 March 2024 11:30 AM GMTചരിത്ര പണ്ഡിതന് ദലിത് ബന്ധു എന്‍ കെ ജോസ് അന്തരിച്ചു
5 March 2024 11:26 AM GMTപൂഞ്ഞാര്‍ സംഭവം: മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ജാമ്യം
1 March 2024 10:03 AM GMTപൂഞ്ഞാര്‍ സംഭവം: ഈരാറ്റുപേട്ടയെ വര്‍ഗീയവല്‍ക്കരിക്കാനുള്ള...
28 Feb 2024 2:43 PM GMT