Idukki local

നെടുങ്കണ്ടത്ത് പോലിസുമായി ഉന്തുംതള്ളും

നെടുങ്കണ്ടം: നെടുങ്കണ്ടം കിഴക്കേ കവലയില്‍ വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം നേരിയ സംഘര്‍ഷത്തില്‍ കലാശിച്ചു. ഐക്യ സമര സമിതി കണ്‍വീനറും നെടുങ്കണ്ടം പഞ്ചായത്തംഗവുമായ അജീഷ് മുതുകുന്നേലിനെ എഎസ്‌ഐ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായാണ് ഹര്‍ത്താലനുകൂലികളുടെ ആരോപണം.
എന്നാല്‍, വാഹനം തടഞ്ഞ പ്രവര്‍ത്തകരെ മാറ്റാന്‍ ശ്രമിച്ചതുമാത്രമാണെന്നും കൈയേറ്റമല്ലെന്നും പൊലിസ് പറഞ്ഞു. നെടുങ്കണ്ടം, ഉടുമ്പന്‍ചോല, തൂക്കുപാലം, കൂട്ടാര്‍, കരുണാപൂരം, കമ്പംമെട്ട് എന്നിവിടങ്ങളിലെല്ലാം ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കടകളൊന്നും തുറന്നില്ല. ഇന്ത്യന്‍ ദളിത് ഫെഡറേഷന്‍, ബിഎസ്പി,
ദളിത് ഫെഡറേഷന്‍, ചേരമര്‍ സാംബവ ഡെപലപ്‌മെന്റെ സൊസൈറ്റി,  കേരള പുലയര്‍ മഹസഭ, കേരള ദളിത് ഫെഡറേഷന്‍, പ്രത്യക്ഷരക്ഷാ ദൈവസഭ, ആര്‍എസ്പി, കെഡി വൈഎഫ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് നെടുങ്കണ്ടം മേഖലയില്‍ ഹര്‍ത്താല്‍ നടത്തിയത്. പട്ടിക ജാതി വര്‍ഗ പീഡന നിരോധന നിയമം ശക്തമാക്കാന്‍ പാര്‍ലമെന്റ് ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ദലിത് സംഘടനകള്‍ രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താല്‍ നടത്തിയത്.
Next Story

RELATED STORIES

Share it