malappuram local

നെടുംങ്ങോട്ടുമാട് വയലിന്റെ പാര്‍ശ്വഭിത്തികള്‍ കെട്ടണമെന്ന ആവശ്യം ശക്തം

പള്ളിക്കല്‍: മഴ കനക്കും മുമ്പേ പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്തിലെ നെടുംങ്ങോട്ടുമാട് വയലിന്റെ പാര്‍ശ്വഭിത്തികള്‍ കെട്ടണമെന്ന ആവശ്യം ശക്തമാവുന്നു.നെടുംങ്ങോട്ടുമാട് അതിയാടത്ത് ഭാഗത്തുനിന്നും ഉല്‍ഭവിച്ചുവരൂന്ന നീരൊഴുക്ക് നെടുംങ്ങോട്ടുമാട് തോട് വഴി പുത്തൂര്‍ പള്ളിക്കല്‍ വിലിയതോടില്‍ ചേര്‍ന്നുഒഴുകുന്നുണ്ടങ്കിലും ഇവിടുത്തെ ശക്തമായ നീരൊഴുക്ക് നിലച്ചിട്ട് വര്‍ഷങ്ങളായി.തോടിന്റെ പാര്‍ശ്യഭിത്തികള്‍ കെട്ടി സംരക്ഷിക്കാത്തതാണു നീരൊഴുക്ക് തടസ്സപ്പെടാനും അതുമൂലം ഇവിടെകൃഷി ഇറക്കാനും സാധിക്കാതെവരുന്നത്.
ഈ തോടിനു തോന്നിയില്‍, പള്ളിപ്പുറം ഭാഗങ്ങളില്‍ മൂന്നു മീറ്ററോളം വീതിഉണ്ടങ്കിലും താഴ് ഭാഗത്ത് എത്തുമ്പോള്‍ അര മീറ്ററില്‍ താഴെയാണ് തോടിന്റെ വീതി.ഇവിടെ റവന്യൂ വകുപ്പിന്റെ സഹായത്തോടെ സര്‍വേ നടത്തി കൈയേറ്റംകണ്ടത്തി ഇരു ഭാഗങ്ങളിലും പാര്‍ശ്വഭിത്തികള്‍കെട്ടി മഴ കനക്കും മുമ്പേ യാഥാര്‍ത്ഥ്യമാക്കണമെന്നതാണു നാട്ടുകാരുടെ ആവശ്യം.തോടിനുഭിത്തി ഇല്ലാത്തതും ഉള്ള ഭാഗം തകര്‍ന്നടിഞ്ഞതും കാരണം ഇതുവഴി നെടുംങ്ങോട്ടുമാട് മദ്‌റസ വിഭ്യാര്‍ഥികളും,പുത്തൂര്‍ പള്ളിക്കല്‍ എഎംയുപി സ്‌കൂള്‍ വിദ്യാര്‍ഥികളും ഏറെ പ്രസ്സപ്പെട്ടാണ് കാല്‍നടയായിപോവുന്നത്.
22,20,18,17 വാര്‍ഡുകളില്‍കൂടെയാണ്  നെടുംങ്ങോട്ടുമാട് തോട് ഒഴുകുന്നത്.ഏകദേശം അഞ്ച് കിലോമീറ്റര്‍ ദൂരം ഉണ്ടാവും.ഇതില്‍ ചില ഭാഗത്ത് ഇരു ഭാഗങ്ങളിലും പാര്‍ശ്യ ഭിത്തി കെട്ടിയിട്ടുണ്ടങ്കിലും ഇനിയും ധാരാളം ഭാഗം കൈയേറ്റം ഒഴിപ്പിച്ച് ഇരു ഭാഗവും പാര്‍ശ്യഭിത്തികെട്ടി തോട് സംരക്ഷിക്കപ്പെടണം.
ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോടിന്റെ ശോച്യാവസ്ത്ഥ സംബന്ധിച്ച് സര്‍വ്വേനടത്തി പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രിസിഡന്റ് പി മിഥുനയും ഗ്രാമപ്പഞ്ചായത്ത് അംഗം പി കെ ഇസ്മായീലും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it