Flash News

നൂറ് വര്‍ഷം പഴക്കമുള്ള മൂന്ന് നില കെട്ടിടം തകര്‍ന്ന് ആറു പേര്‍ മരിച്ചു

നൂറ് വര്‍ഷം പഴക്കമുള്ള മൂന്ന് നില കെട്ടിടം തകര്‍ന്ന് ആറു പേര്‍ മരിച്ചു
X
mumbai-collapse1

മുംബൈ: കമാത്തിപുരയിലെ നൂറ് വര്‍ഷം പഴക്കമുള്ള മൂന്ന് നില കെട്ടിടം തകര്‍ന്ന് ആറു പേര്‍ മരിച്ചു. അറ്റക്കുറ്റ പണി നടത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഒരു സ്ത്രീയുള്‍പ്പടെ ആറ് പേര്‍ മരിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. കെട്ടിടത്തില്‍ അറ്റക്കുറ്റ പണി നടത്തുന്നതിന്റെ ഭാഗമായി നാല് കുടുംബങ്ങള്‍ ഒഴികെ എല്ലാവരടെയും ഒഴിപ്പിച്ചിരുന്നു. എന്നാല്‍, താഴത്തെ നിലയില്‍ ബിയര്‍ പാര്‍ലറും ഫാക്ടറിയും പ്രവര്‍ത്തിച്ചിരുന്നു. ഇവിടെയുണ്ടായിരുന്നവരാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി മരിച്ചത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരമായി നല്‍കും.
Next Story

RELATED STORIES

Share it