thiruvananthapuram local

നൂറോളം കേസുകളില്‍ പ്രതിയായ ഓട്ടോജയന്‍ പിടിയില്‍

ചിറയിന്‍കീഴ്: കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, കഠിനംകുളം, കൊട്ടിയം, പള്ളിക്കല്‍ പോലിസ് സ്റ്റേഷനുകളില്‍ ഉള്‍പ്പടെ നൂറോളം കേസുകളിലെ പ്രതി പിടിയില്‍. മോഷണം, പിടിച്ചുപറി, കൊലപാതകം, വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതി ചിറയിന്‍കീഴ് തോപ്പില്‍പാലം ഇലഞ്ഞിക്കോട് വീട്ടില്‍ ഓട്ടോ ജയന്‍ എന്നു വിളിക്കുന്ന ജയന്‍ (35) ആണ് ചിറയിന്‍കീഴ് പോലിസിന്റെ പിടിയിലായത്.
2009ല്‍ കൊട്ടിയം പോലിസ് സ്റ്റേഷന്‍ പരിധിയില്‍ ജോസ് സഹായത്തെ കാറിലെത്തി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയെങ്കിലും നിരവധി മോഷണക്കേസില്‍ പോലിസ് പിടികൂടിയിരുന്നു. കസ്റ്റഡിയില്‍ നിന്നു നിരവധി തവണ രക്ഷപ്പെട്ടിട്ടുള്ള കേസുകളും ഇയാള്‍ക്കെതിരേയുണ്ട്. കരുതല്‍ തടങ്കല്‍ നിയമപ്രകാരം ആറു മാസത്തോളം തടവില്‍ കഴിഞ്ഞ പ്രതി അതിനുശേഷവും നിരവധി ക്രിമിനല്‍ കേസുകളില്‍ പങ്കാളിയായി. രഹസ്യവിവരത്തെ തുടര്‍ന്ന് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്.
റൂറല്‍ എസ്പി ഷെഹിന്‍ അഹമ്മദ്, ആറ്റിങ്ങല്‍ ഡിവൈഎസ്പി ചന്ദ്രശേഖരന്‍ പിള്ള എന്നിവരുടെ നിര്‍ദേശാനുസരണം സിഐമാരായ വി എസ് വിജു, ജെ ബി മുകേഷ്, ചിറയിന്‍കീഴ് എസ്‌ഐ സി എസ് ദീപു, എഎസ്‌ഐ അനില്‍കുമാര്‍, സിപിഒമാരായ പ്രകാശന്‍ പിള്ള, സനല്‍, സുനില്‍ ലാല്‍, ദിലീപ്, ബിജുകുമാര്‍ എന്നിവരാണ് ജയനെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it