Flash News

നൂറിലേറെ സേവനങ്ങള്‍ക്ക് ഇന്നു മുതല്‍ സ്വച്ഛ ഭാരത് സെസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ച് ശുചീകരണ പദ്ധതിയായ സ്വച്ഛ ഭാരത് സംരംഭങ്ങള്‍ക്ക് പണം സ്വരൂപിക്കാന്‍ വിവിധ സേവനങ്ങളുടെ നികുതിയിന്‍മേല്‍ ചുമത്തിയ 0.5 ശതമാനം വര്‍ധനവ് നിലവില്‍ വന്നു. നൂറിലേറെ സേവനങ്ങള്‍ക്കാണ് സെസ് ചുമത്തിയിട്ടുള്ളത്്. ഈ സേവനങ്ങളുടെ നികുതിയില്‍ ഓരോ 100 രൂപയ്ക്കും 50 പൈസ വര്‍ധന വന്നതോടെ സേവന നികുതി 14.5 ശതമാനമായി ഉയര്‍ന്നു. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ടെലികോം സേവനങ്ങള്‍, എയര്‍പോര്‍ട്ട്, എയര്‍ ട്രാവല്‍ ഏജന്‍സി സേവനങ്ങള്‍. (സെസ് നിലവില്‍വരുന്നതിനു മുന്‍പ് ബുക്ക് ചെയ്ത റയില്‍, വിമാന ടിക്കറ്റുകള്‍ക്ക്്് അധിക തുകയില്ല), ബാങ്കുകളില്‍ നിന്നും ധനകാര്യസ്ഥാപനങ്ങളില്‍ നിന്നുമുള്ള  ധനസംബന്ധമായ സേവനങ്ങള്‍, ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പ്രൊസസിങ് ഫീ, പ്രീ പേയ്‌മെന്റ് ഫീ, ലേറ്റ് ഫീ, ഓഹരി ഇടപാടുകള്‍, എയര്‍ കണ്ടീഷന്‍ഡ് ഹോട്ടലില്‍നിന്നുള്ള ഭക്ഷണം, ലൈഫ്-ജനറല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍, ബ്യൂട്ടി പാര്‍ലര്‍ സേവനങ്ങള്‍, െ്രെഡ ക്ലീനിങ്, കേബിള്‍ ഓപ്പറേറ്റര്‍ സേവനങ്ങള്‍ തുടങ്ങിയവയ്ക്ക്് സെസ് ബാധകമാണ്.
Next Story

RELATED STORIES

Share it