kozhikode local

നൂറിലേറെ കവര്‍ച്ചാ കേസുകളിലെ മുഖ്യ പ്രതി വടകരയില്‍ അറസ്റ്റില്‍



വടകര: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍  നൂറിലേറെ കവര്‍ച്ചാ കേസുകളില്‍ മുഖ്യ പ്രതിയായ യുവാവ് വടകരയില്‍ പിടിയിലായി. ആളില്ലാത്ത വീടുകളില്‍  കവര്‍ച്ച നടത്തുന്നസംഘത്തലവന്‍ കൂടിയാണ് പ്രതി. പയ്യോളി കോട്ടക്കല്‍ ബീച്ചിലെ താരേമ്മല്‍ ഖദീജാമാന്‍സില്‍ ഫിറോസ്(37) നെയാണ്  സിഐ മധുസൂദനന്‍ നായരുടെ നേതൃത്വത്തിലുള്ളപ്രത്യേക സംഘം  പിടികൂടിയത്. വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ച് മോഷണം ആസൂത്രണം ചെയ്യുന്നതിനിടെയാണ്അറസ്റ്റ്. വടകര, കൊയിലാണ്ടി, പേരാമ്പ്ര എന്നിവിടങ്ങളില്‍ നടന്ന   കവര്‍ച്ച കേസുകളുടെ അന്വേഷണത്തിനിടയിലാണ്ഫിറോസ് പിടിയിലായത്. വടകര പുതുപ്പണംശാരദാ നിവാസില്‍ അനിതയുടെ വീട് കുത്തിത്തുറന്ന് എല്‍ഇ ഡിടി വി, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവയും കൊയിലാണ്ടിയിലെ ഫോര്‍ജി വേ ള്‍ഡ്, തൊട്ടടുത്ത മറ്റൊരു മൊബൈല്‍ കട എന്നിവ കുത്തി തുറന്ന് പതിനൊന്ന്‌ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകളും ഇയാളുടെ നേതൃത്വത്തിലുള്ള സംഘം മോഷ്ടിച്ചിരുന്നു. പേരാമ്പ്ര, കടിയങ്ങാടുള്ള വീട് കുത്തിതുറന്ന് പതിനാലേ കാല്‍ പവന്‍ സ്വര്‍ണാഭരണവും കവര്‍ന്നു. കൂട്ടു പ്രതികളായ നാലു പേര്‍ക്കായി അന്വേഷണം ആരംഭിച്ചതായിപോലിസ്  അറിയിച്ചു. വടകര വീരഞ്ചേരിയിലെ വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റ പണികള്‍ക്കായി നിര്‍ത്തിയിട്ട ഇന്നോവ കാര്‍ മോഷ്ടിച്ചതും ഈ സംഘമാണെന്ന് പോലിസ് പറഞ്ഞു. മോഷ്ടിച്ച വാഹനങ്ങള്‍ അന്തര്‍ സംസ്ഥാന  മയക്കുമരുന്ന് കച്ചവടത്തിന് ഉപയോഗിക്കുകയാണ് പതിവ്. കൂട്ടു പ്രതികളായ നാലുപേരോടൊപ്പം ചേര്‍ന്ന് ആന്ധ്രായില്‍ നിന്ന് കഞ്ചാവ് എത്തിച്ച്‌വിദേശത്തേക്ക് കടത്തുന്നതിലെ സൂത്രധാരകനാണ്  പ്രതിയെന്നും പോലിസ് പറഞ്ഞു. തിരുവനന്തപുരം മുതല്‍ കാസര്‍ക്കോട് വരെയുള്ള വിവിധ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ നൂറോളം കേസ്സുകള്‍ ഫിറോസിന്റെ പേരില്‍ നിലവിലുണ്ട്. കോഴിക്കോട്, കണ്ണൂര്‍ജില്ലകളിലായി പുതിയ പതിനഞ്ചോളം പുതിയ കവര്‍ച്ചാ കേസ്സുകളില്‍ പ്രതി കുറ്റംസമ്മതിച്ചതായി പോലിസ് പറഞ്ഞു. കൊയിലാണ്ടിയില്‍ നിന്ന് കവര്‍ന്ന മൊബൈല്‍ഫോണുകളില്‍ കുറച്ച് ബേക്കല്‍ പോലിസ് കണ്ടെടുത്തിരുന്നു. പേരാമ്പ്രയില്‍ നിന്ന് കവര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ മംഗലാപുരം, കോഴിക്കോട്, പേരാമ്പ്ര എന്നിവിടങ്ങളിലാണ് വിറ്റത്. ഇതില്‍ കുറച്ചു ഭാഗംകണ്ടെടുത്തതായും പോലിസ്പറഞ്ഞു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. റൂറല്‍എസ്പി എം കെ പുഷ്‌കരന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എഎസ്‌ഐ മാരായസി എച്ച് ഗംഗാധരന്‍, ബാബുരാജ്, സീനിയര്‍ സിപിഒ മാരായ കെ പി രാജീവന്‍, കെ യൂസഫ്, വി വി ഷാജി, വി കെ പ്രദീപന്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it