നൂതന ആശയ ആവിഷ്‌ക്കാരത്തിനുള്ള അവാര്‍ഡ് ഷീ ടാക്‌സിക്ക്

തിരുവനന്തപുരം: പൊതുസേവനരംഗത്തെ നൂതന ആശയ ആവിഷ്‌കാരത്തിനുള്ള മുഖ്യമന്ത്രിയുടെ 2014ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പൊതുജന സേവനത്തിനുള്ള പുരസ്‌കാരം ചോറ്റാനിക്കര ഗ്രാമപ്പഞ്ചായത്തിനും വികസന ആശയ ആവിഷ്‌കാരത്തിനുള്ള പുരസ്‌കാരം ജന്‍ഡര്‍പാര്‍ക്കിന്റെ ഷീ ടാക്‌സി സംരംഭത്തിനും പ്രൊസീഡറല്‍ ഇന്റര്‍വെന്‍ഷനുള്ള പുരസ്‌കാരം കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ആശ്രയക്കും ലഭിച്ചു.
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐഎംജി) ഡയറക്ടര്‍ പി കെ മൊഹന്തിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പഴ്‌സനല്‍ മാനേജ്‌മെന്റ് വിഭാഗത്തില്‍ ഇത്തവണ പുരസ്‌കാരങ്ങളില്ല. അഞ്ചുലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങിയതാണ് പുരസ്‌കാരങ്ങള്‍. നാളെ തിരുവനന്തപുരം ഐഎംജിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ധനകാര്യവകുപ്പ് സെക്രട്ടറി കെ എം എബ്രഹാം അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. വികേന്ദ്രീകരണ ആസൂത്രണ രംഗത്തെ വ്യത്യസ്തവും നൂതനവുമായ പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയതിനാണ് ചോറ്റാനിക്കര ഗ്രാമപ്പഞ്ചായത്തിന് പുരസ്‌കാരം ലഭിച്ചത്. രാജ്യത്തിനുതന്നെ മാതൃകയായ നൂതന പദ്ധതി എന്ന നിലയിലാണ് ഷീ ടാക്‌സി പദ്ധതിക്ക് വികസന ആശയ ആവിഷ്‌കാരത്തിനുള്ള പുരസ്‌കാരം ലഭിച്ചത്.
Next Story

RELATED STORIES

Share it