Sports

നൂകാംപില്‍ നെയ്മര്‍ ഷോ

നൂകാംപില്‍ നെയ്മര്‍ ഷോ
X


neymar-മാഡ്രിഡ്: അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണ ല്‍ മെസ്സിയുടെ അഭാവം നികത്താന്‍ തനിക്കാവുമെന്ന് ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മര്‍ തെൡയിച്ചു. സ്പാനിഷ് ലീഗിലെ കഴിഞ്ഞ മല്‍സരത്തില്‍ നെയ്മര്‍ നിറഞ്ഞാടിയപ്പോള്‍ ബാഴ്‌സ തകര്‍പ്പന്‍ ജയം കൊയ്തു.

ഹോംഗ്രൗണ്ടായ നൂകാംപില്‍ ഗോള്‍മഴ കണ്ട മല്‍സരത്തില്‍ ബാഴ്‌സ 5-2ന് റയോ വല്ലെക്കാനോയെ മുക്കുകയായിരുന്നു. ഹാട്രിക്കടക്കം നാലു ഗോളുകള്‍ അടിച്ചുകൂട്ടിയ നെയ്മറുടെ പ്രകടനമാണ് കളിയില്‍ വേറിട്ടുനിന്നത്. 22, 42, 69, 70 മിനിറ്റുകളിലായിരുന്നു നെയ്മറുടെ മാജിക്ക ല്‍ പ്രകടനം. മറ്റൊരു ഗോള്‍ ഉറുഗ്വേ സ്‌ട്രൈക്കര്‍ ലൂയിസ് സുവാറസിന്റെ വകയായിരുന്നു. ജാവി ഗ്വെറയും ജോസാബെദും വല്ലെക്കാനോയുടെ ഗോളുകള്‍ തിരിച്ചടിച്ചു.ബാഴ്‌സ ജഴ്‌സിയില്‍ ഇതാദ്യമായാണ് നെയ്മ ര്‍ നാലു തവണ വലകുലുക്കുന്നത്. എന്നാല്‍ കരിയറില്‍ നാലു തവണ താരം ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. രണ്ടു തവണ വീതം ദേശീയ ടീമിനായും തന്റെ മുന്‍ ക്ലബ്ബായ സാന്റോസിനായുമാണ് ഇതിനുമുമ്പ് നെയ്മര്‍ നാലു ഗോള്‍ നേടിയിട്ടുള്ളത്. ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണ് വല്ലെക്കാനോയ്‌ക്കെതിരേ ബാഴ്‌സ ആധികാരിക ജയം കൊയ്തത്. 2013ല്‍ ബാഴ്‌സയിലെ ത്തിയ 23കാരനായ നെയ്മറുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ കളിയില്‍ കണ്ടത്. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ വലന്‍സിയ 3-0ന് മാലഗയെയും എസ്പാന്യോള്‍ 3-1ന് റയല്‍ ബെറ്റിസിനെയും തോല്‍പ്പിച്ചു. എട്ടു റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ 18 പോയിന്റ് വീതം നേടി റയ ല്‍ മാഡ്രിഡ്, സെല്‍റ്റാവിഗോ, ബാഴ്‌സലോണ എന്നിവര്‍ ലീഗില്‍ ഒപ്പത്തിനൊപ്പമാണ്. മികച്ച ഗോള്‍ശരാശരിയി ല്‍ റയലാണ് തലപ്പത്ത്.

വാട്‌ഫോര്‍ഡിനെആഴ്‌സനല്‍ തകര്‍ത്തു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പുതുമുഖ ടീമായ വാട്‌ഫോര്‍ഡിനെതിരേ ആഴ്‌സനലിനു തകര്‍പ്പന്‍ ജയം. എവേ മല്‍സരത്തില്‍ ഗണ്ണേഴ്‌സ് 3-0ന് വാട്‌ഫോര്‍ഡിനെ തുരത്തുകയായിരുന്നു.

ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷമാണ് ആഴ്‌സനല്‍ മൂന്നു ഗോളുകളും നേടിയത്. അലെക്‌സിസ് സാഞ്ചസ് (62ാം മിനിറ്റ്), ഒലിവര്‍ ജിറൂഡ് (68), ആരണ്‍ റെംസി (74) എന്നിവരാണ് ആഴ്‌സനലിന്റെ സ്‌കോറര്‍മാര്‍.ബയേണ്‍ മുന്നേറുന്നുബെര്‍ലിന്‍: നിലവിലെ ജേതാക്കളായ ബയേണ്‍ മ്യൂണിക്കിനു ജര്‍മന്‍ ലീഗില്‍ തുടര്‍ച്ചയായി ഒമ്പ താം ജയം. വെര്‍ഡര്‍ ബ്രെമനെ 1-0നാണ് കഴിഞ്ഞ മല്‍സരത്തില്‍ ബയേണ്‍ കീഴടക്കിയത്. സ്റ്റാര്‍ സ്‌ട്രൈക്കര്‍ തോമസ് മുള്ളറുടെ വകയായിരുന്നു ബയേണിന്റെ വിജയഗോള്‍.
Next Story

RELATED STORIES

Share it