World

'നീ എന്റെ ഹൃദയമാണ്' നൊമ്പരമായി സമന്‍ കുനാന്റെ വിധവയുടെ ഓര്‍മക്കുറിപ്പ്

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ വെള്ളം നിറഞ്ഞ ഗുഹയില്‍ നിന്ന് അതി സാഹസികമായി കുട്ടികളെ രക്ഷപ്പെടുത്തിയതിന്റെ ആഹ്ലാദത്തിനിടയിലും ലോകത്തെ നൊമ്പരപ്പെടുത്തു—കയാണ് രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച സമന്‍ കുനാന്റെ വിധവയുടെ ഓര്‍മക്കുറിപ്പ്.
ദൗത്യത്തിനിടെ ഗുഹയിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെത്തുടര്‍ന്നാണ് തായ് നേവിയിലെ ഉദ്യോഗസ്ഥനായ സമന്‍ കുനാന് ജീവന്‍ നഷ്ടപ്പെട്ടത്.  അദ്ദേഹത്തിന്റെ ഭാര്യ വലീപോന്‍ ഭര്‍ത്താവിന്റെ ചിത്രത്തോടൊപ്പം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ലോകത്തെ നൊമ്പരപ്പെടുത്തുന്നത്. “”നീ എന്റെ ഹൃദയമാണ്. നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു. നിങ്ങളുടെ അഭാവം അറിയുന്നു. ഉണരുമ്പോള്‍ ഇനി ഞാന്‍ ആരെയാണ് ചുംബിക്കുക’’ ഇരുവരും തമ്മിലുള്ള ഫോട്ടോയോടൊപ്പം അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. തന്റെ ഭര്‍ത്താവിന്റെ   മരണത്തില്‍ നിങ്ങള്‍ സ്വയം കുറ്റപ്പെടുത്തരുതെന്നും അവര്‍ കുട്ടികളോട് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it