palakkad local

'നീല കണ്ണുകള്‍' ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു



ആനക്കര: ബൈക്ക് ആക്‌സിഡന്റില്‍ പെട്ട് വിശ്രമ ജീവിതം നയിച്ചു കൊണ്ടിരിക്കവെ, യുവ എഴുത്തുകാരനും ഇപ്പോള്‍ കുമ്പിടി സ്വദേശിയുമായ  ജാബി അമ്പലത്ത് രചിച്ച പതിമൂന്ന് ചെറുകഥകളടങ്ങിയ ‘ നീല കണ്ണുകള്‍ എന്ന കഥാ സമാഹാരം മഹാ കവി അക്കിത്തം അദ്ദേഹത്തിന്റെ  കുമരനെല്ലൂരിലുളള ദേവായനത്തില്‍ വെച്ച്  സാഹിത്യക്കാരന്‍ ആലങ്കോട് ലീലാകൃഷ്ണന്  നല്‍കി കൊണ്ട് പ്രകാശനം ചെയ്തു. ആനക്കര പഞ്ചായത്ത് പ്രസിഡന്റ് സിന്ദു  രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ , അടാട്ട് വാസുദേവന്‍, എ പി ഇബ്രാഹിം, എ പി ശ്രീധരന്‍ മാഷ്,ഹുറൈര്‍ കൊടക്കാട്,മുഹമ്മദലി ഗോഖലെ തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it