Flash News

നീലഗിരിയില്‍ കടുവ ഒരാളെ കൊലപ്പെടുത്തി ഭക്ഷിച്ചു

നീലഗിരിയില്‍ കടുവ ഒരാളെ കൊലപ്പെടുത്തി ഭക്ഷിച്ചു
X
tiger

വയനാട്: അതിര്‍ത്തിയില്‍ നീലഗിരി ജില്ലയില്‍ ദേവര്‍ഷോലയ്ക്കടുത്ത് കടുവ ഒരാളെ കൊലപ്പെടുത്തി ഭക്ഷിച്ചു. കാലും തലയും ഒഴികെയുള്ള ഭാഗം കടുവ ഭക്ഷിച്ചു. ഉത്തരേന്ത്യന്‍ തൊഴിലാളി മെഖുവര(48)യെയാണ് കടുവ കടിച്ച് കൊന്നത്. നീലഗിരി ദേവര്‍ഷോലയ്ക്കടുത്ത് റോക്ക് വുഡ് എസ്‌റ്റേറ്റിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി മെഖുവര വീടിന് പുറത്തിറങ്ങിയതാണ്. തിരച്ചിലിനൊടുവില്‍ ഇന്ന് രാവിലെ ഏഴോടെയാണ് മൃതദേഹം കണ്ടെത്തിയത്. കടുവയുടെ കാല്‍പ്പാടുകളും കണ്ടെത്തി. നേരത്തെ കടുവ രണ്ടു കന്നുകാലികളെ കൊന്നുതിന്നിരുന്നു.
Next Story

RELATED STORIES

Share it