നീലകണ്ഠ ശര്‍മയുടെ തുടിക്കുന്ന ഹൃദയവുമായി മാത്യു വീണ്ടും ജീവിതത്തിലേക്ക്

നീലകണ്ഠ ശര്‍മയുടെ തുടിക്കുന്ന ഹൃദയവുമായി മാത്യു വീണ്ടും ജീവിതത്തിലേക്ക്
X
MathewAchadan.jpg.image.975.568
കൊച്ചി: പറന്നിറങ്ങിയ നീലകണ്ഠ ശര്‍മയുടെ തുടിക്കുന്ന ഹൃദയവുമായി എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മാത്യു അച്ചാടന്‍ ആശുപത്രി വിട്ടു. മാത്യുവിനെ നിന്നു യാത്രയാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എറണാകുളം ലിസി ആശുപത്രിയില്‍ എത്തി. സംസ്ഥാനത്ത് ആദ്യമായി എയര്‍ ആംബുലന്‍സ് സംവിധാനം ഉപയോഗിച്ചു ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ ചാലക്കുടി പരിയാരം അച്ചാടന്‍ അന്തോണിയുടെ മകന്‍ മാത്യു അച്ചാടന്‍ (47) ഇന്നലെയാണ് ആശുപത്രി വിട്ടത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കെ ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങ് അക്ഷരാര്‍ഥത്തില്‍ ആഹ്ലാദകരമായ അനുഭവമാണു സമ്മാനിച്ചത്. നീലകണ്ഠശര്‍മയുടെ തുടിക്കുന്ന ഹൃദയവും പേറി കൂപ്പുകൈകളോടെ പുഞ്ചിരിക്കുന്ന മുഖവുമായി വേദിയില്‍ എത്തിയ മാത്യു അച്ചാടനെ കൈയടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. മുഖ്യമന്ത്രി  മാത്യു അച്ചാടന് ബൊക്കെയും മധുരവും നല്‍കി. ഹൃദയം നല്‍കിയ നീലകണ്ഠ ശര്‍മയുടെ കുടുംബത്തിനും ശസ്ത്രക്രിയക്കു നേതൃത്വംനല്‍കിയ ഡോക്ടര്‍മാര്‍ക്കും തനിക്കുവേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദിയുണെ്ടന്നു മാത്യു അച്ചാടന്‍ പറഞ്ഞു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത മാത്യു അടുത്തുതന്നെയുള്ള ഫ്‌ളാറ്റിലേക്കാണു താമസംമാറിയിരിക്കുന്നത്.

sarma
സുരക്ഷിതത്വം മുന്‍നിര്‍ത്തി കുറച്ചുനാള്‍ അവിടെ കഴിഞ്ഞശേഷമായിരിക്കും നാട്ടിലേക്കു പോവുന്നത്. നിലവില്‍ മാത്യു ദൈനംദിന കാര്യങ്ങള്‍ സ്വയം ചെയ്തുതുടങ്ങിയതായി ശസ്ത്രക്രിയക്കു നേതൃത്വം നല്‍കിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഉറ്റവന്റെ വേര്‍പാടിലും ഇത്ര മഹത്തായ ത്യാഗംചെയ്ത നീലകണ്ഠശര്‍മയുടെ ഭാര്യ ലതയ്ക്കും കുട്ടികള്‍ക്കും പ്രത്യേകമായി നന്ദി പറയുന്നതായി ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍ പറഞ്ഞു. എം.എല്‍.എമാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം എന്നിവരും മാത്യു അച്ചാടനെ യാത്രയാക്കാന്‍ എത്തിയിരുന്നു.
ഹൃദയശസ്ത്രക്രിയക്കായി  സഹായങ്ങള്‍ നല്‍കിയ പരിയാരം ഗ്രാമത്തിലെ ജനപത്രിനിധികളും സാമൂഹികപ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തു. ഹൃദയസംബന്ധമായ പ്രയാസങ്ങള്‍ ഉണ്ടായിരുന്ന മാത്യു  മൂന്നു മാസങ്ങള്‍ക്കു മുമ്പാണ് ലിസി ആശുപത്രിയില്‍ എത്തിയത്. വിദഗ്ധ പരിശോധനകള്‍ നടത്തിയ ഡോക്ടര്‍മാര്‍  ഹൃദയം മാറ്റിവയ്ക്കല്‍ മാത്രമാണ് ഏക പോംവഴിയെന്ന് നിര്‍ദേശിക്കുകയായിരുന്നു.  തുടര്‍ന്ന് കൂട്ടുകാരും സാമൂഹികപ്രവര്‍ത്തകരും ഓട്ടോറിക്ഷ ഡ്രൈവറായ മാത്യുവിനെ സഹായിക്കാന്‍ ഇറങ്ങിയപ്പോള്‍ പ്രതീക്ഷകള്‍ക്കു ചിറകുമുളച്ചു. അനുയോജ്യമായ ഒരു ഹൃദയത്തിനുവേണ്ടിയുള്ള കാത്തിരിപ്പായിരുന്നു പിന്നീട്.
മസ്തിഷ്‌കമരണം സംഭവിച്ച പാറശാല സ്വദേശി അഡ്വ. എസ് നീലകണ്ഠശര്‍മ (46)യുടെ കുടുംബം അവയവദാനത്തിനു തയ്യാറാവുകയും ജൂലൈ  24ന് ഉച്ചയോടെ ലിസി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ശ്രീ ചിത്തിരതിരുനാള്‍ ആശുപത്രിയിലേക്കു പുറപ്പെടുകയും ചെയ്തു. വിദഗ്ധ പരിശോധനകള്‍ക്കുശേഷം ഹൃദയം എടുക്കല്‍ പ്രക്രിയ ആരംഭിച്ചു. അവിടെനിന്ന് ലിസി ആശുപത്രിയിലെത്തിച്ച ഹൃദയം   കൃത്യം 3 മണിക്കൂര്‍ 48 മിനിറ്റുകൊണ്ട് മാത്യു അച്ചാടനില്‍ മിടിച്ചുതുടങ്ങി.
25ാം തിയ്യതി  ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയശേഷം തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റി. ഒരു മാസക്കാലം ആശുപത്രിയില്‍ത്തന്നെ ചെലവഴിച്ച മാത്യുവിനെ അതിനിടയില്‍ രണ്ടുതവണ ഹൃദയം തിരസ്‌കരിക്കപ്പെടുന്നുണേ്ടാ എന്നറിയാനുള്ള “എന്‍ഡോ മയോകാര്‍ഡിയല്‍ ബയോപ്‌സി’ ടെസ്റ്റിന് വിധേയനാക്കി.
Next Story

RELATED STORIES

Share it