നീറ്റ് 2018: അപേക്ഷ മാര്‍ച്ച് 9 വരെ

കേരളത്തിലെ എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎച്ച്എംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്, ബിവിഎസ്ഡി ആന്റ് എച്ച്, ബിഎസ്‌സി അഗ്രിക്കള്‍ച്ചര്‍, ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ്, ബിഎസ്‌സി ഫോറസ്ട്രി തുടങ്ങിയ കോഴ്‌സുകളില്‍ പ്രവേശനത്തിന് നീറ്റ് 2018 വഴി അപേക്ഷിക്കാം. കേരളത്തില്‍ ഇപ്പോള്‍ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനം നീറ്റ് സ്‌കോര്‍/റാങ്ക് പരിഗണിച്ചാണ് നടത്തുന്നത്. ഈ അപേക്ഷയ്‌ക്കൊപ്പം പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ക്കും (സിഇഇ) അപേക്ഷ നല്‍കണം. സിഇഇ അപേക്ഷയുടെ അവസാന തിയ്യതി ഈ മാസം 28 ആണ്. കേരളത്തില്‍ എംബിബിഎസ്, ബിഡിഎസ് പ്രവേശനം നേടണമെങ്കില്‍ നീറ്റ് യോഗ്യത നേടണം. പട്ടിക വിഭാഗക്കാര്‍ക്ക് അനുബന്ധ കോഴ്‌സുകള്‍ക്ക് ഈ വ്യവസ്ഥയില്ല. നീറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ തയ്യാറാക്കുന്ന എംബിബിഎസ്, ബിഡിഎസ്, മെഡിക്കല്‍ ആന്റ് അനുബന്ധ റാങ്ക് ലിസ്റ്റുകളുടെ അടിസ്ഥാനത്തിലായിരിക്കും കേരളത്തിലെ പ്രവേശനം.  ഏപ്രില്‍ രണ്ടാം വാരത്തോടെ അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍ ലഭ്യമാക്കും. ഫലപ്രഖ്യാപനം ജൂണ്‍ അഞ്ചിന്.പരീക്ഷാ രീതിഒഎംആര്‍ രീതിയിലാണ് പരീക്ഷ. മെയ് ആറിന് നടത്തുന്ന പരീക്ഷയ്ക്ക് ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ നിന്ന് 45 വീതവും ബയോളജിയില്‍ നിന്ന് (ബോട്ടണിയും സുവോളജിയും) 90ഉം ഒബ്ജക്ടീവ് മാതൃകയിലുള്ള മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടാവും. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ 15 ശതമാനം എംബിബിഎസ്/ബിഡിഎസ് സീറ്റുകള്‍, സംസ്ഥാന സര്‍ക്കാരുകളുടെ ഗവണ്‍മെന്റ് ക്വാട്ട സീറ്റുകള്‍, കേന്ദ്ര സ്ഥാപനങ്ങള്‍/സര്‍വകലാശാലകള്‍/കല്‍പിത സര്‍വകലാശാലകള്‍ എന്നിവയിലെ സീറ്റുകള്‍, സ്വകാര്യ  മെഡിക്കല്‍/ഡെന്റല്‍ കോളജുകള്‍, സ്വകാര്യ യൂനിവേഴ്‌സിറ്റികള്‍ എന്നിവയിലെ സ്‌റ്റേറ്റ് / മാനേജ്‌മെന്റ് /എന്‍ആര്‍ഐ സീറ്റുകള്‍, സെന്‍ട്രല്‍ പൂള്‍ ക്വാട്ട സീറ്റുകള്‍ എന്നിവയിലെ പ്രവേശനമാണ് നീറ്റ് യുജി 2018 വഴി നടത്തുന്നത്. എഎഫ്എംസി (ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളജ്) പ്രവേശനം ആഗ്രഹിക്കുന്നവരും നീറ്റ് അഭിമുഖീകരിക്കണം. എഎഫ്എംസി അപേക്ഷ ക്ഷണിക്കുമ്പോള്‍ അവിടേക്കും അപേക്ഷിക്കണം. യോഗ്യത- പ്ലസ്ടുവിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ ഓരോന്നും ജയിക്കുകയും ഈ മൂന്നു സയന്‍സ് വിഷയങ്ങള്‍ക്കും കൂടി യോഗ്യതാ പരീക്ഷയില്‍ മൊത്തത്തില്‍ 50 ശതമാനം മാര്‍ക്ക് നേടുകയും വേണം.എസ്‌സി/എസ്ടി/ഒബിസിക്കാര്‍ക്ക് 40ഉം ഭിന്നശേഷിക്കാര്‍ക്ക് 45ഉം ശതമാനം മതി.  ആധാര്‍ നിര്‍ബന്ധംനീറ്റിന് അപേക്ഷിക്കാന്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണ്. ഇല്ലാത്തവര്‍ ആധാര്‍ എന്‍ റോള്‍മെന്റ് സെന്ററില്‍ ചെന്നു നടപടികള്‍ പൂര്‍ത്തിയാക്കണം. അപ്പോള്‍ ലഭിക്കുന്ന ആധാര്‍ എന്റോള്‍മെന്റ് നമ്പര്‍ അപേക്ഷയ്‌ക്കൊപ്പം നല്‍കണം. ഫെസിലിറ്റേഷന്‍ സെന്ററില്‍ ആധാര്‍ എന്‍ റോള്‍മെന്റ് സൗകര്യമില്ലെങ്കില്‍ സെന്റര്‍, അപേക്ഷയ്ക്ക് ഒരു രജിസ്‌ട്രേഷന്‍ നമ്പര്‍ അനുവദിച്ചു നല്‍കും. അത് അപേക്ഷയില്‍ നല്‍കിയാല്‍ മതി. ഓണ്‍ലൈനായി വിവരങ്ങള്‍ നല്‍കിയ ശേഷം ലഭിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ എടുത്തുവയ്ക്കണം. രണ്ടാം ഘട്ടത്തില്‍ ഫോട്ടോ, ഒപ്പ് എന്നിവ നിശ്ചിത രീതിയിലാക്കിയത് അപ്‌ലോഡ് ചെയ്യണം. തുടര്‍ന്ന്, ഫീസൊടുക്കണം. ഇതു പൂര്‍ത്തിയാക്കുമ്പോള്‍ കണ്‍ഫര്‍മേഷന്‍ പേജ് പ്രിന്റ് ചെയ്‌തെടുക്കണം. ഇത് എവിടേക്കും അയക്കേണ്ടതില്ല.അവസാന തിയ്യതി മാര്‍ച്ച് 9 ംംം.രയലെിലല.േിശര.ശി
Next Story

RELATED STORIES

Share it