നീറ്റ്: 2 പെണ്‍കുട്ടികള്‍ ജീവനൊടുക്കി

ചെന്നൈ/ഹൈദരാബാദ്: ദേശീയ യോഗ്യതാ പ്രവേശനപ്പരീക്ഷ (നീറ്റ്)യില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്നു രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു. മെഡിക്കല്‍-ഡെന്റല്‍ കോളജുകളിലെ പ്രവേശനത്തിനായി സിബിഎസ്ഇ നടത്തിയ പരീക്ഷയില്‍ പരാജയപ്പെട്ട തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ പ്രതിഭ (19), ഹൈദരാബാദില്‍ നിന്നുള്ള 17കാരി എന്നിവരാണു ജീവനൊടുക്കിയത്. പ്രതിഭ വിഷംകഴിക്കുകയും 17കാരി കെട്ടിടത്തിന്റെ 10ാം നിലയില്‍ നിന്നു ചാടുകയുമായിരുന്നു.
പ്രതിഭയുടെ ആത്മഹത്യ തമിഴ്‌നാട് നിയമസഭയില്‍ അണ്ണാ ഡിഎംകെ-ഡിഎംകെ അംഗങ്ങള്‍ തമ്മില്‍ വാഗ്വാദത്തിന് ഇടയാക്കി. നീറ്റില്‍ പരാജയപ്പെട്ട അരിവാളൂര്‍ സ്വദേശിനി അനിത എന്ന ദലിത് പെണ്‍കുട്ടി കഴിഞ്ഞവര്‍ഷം ആത്മഹത്യ ചെയ്തതു തമിഴ്‌നാട്ടില്‍ വിവാദമായിരുന്നു.
Next Story

RELATED STORIES

Share it