നീറ്റ്: മദ്രാസ് ഹൈക്കോടതി വിധിക്ക് സ്‌റ്റേ

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയെഴുതിയ തമിഴ് വിദ്യാര്‍ഥികള്‍ക്ക് അധികമാര്‍ക്ക് നല്‍കാനുള്ള മദ്രാസ് ഹൈക്കോടതി വിധിക്ക് സ്‌റ്റേ. പരീക്ഷയില്‍ മൊഴിമാറ്റ വിഭാഗത്തില്‍ പിശകുവന്നതിനാല്‍ തമിഴ് ഭാഷയില്‍ എഴുതിയവര്‍ക്ക് 196 മാര്‍ക്ക് അധികമായി നല്‍കണമെന്ന മധുര ബെഞ്ചിന്റെ വിധിക്കാണ് സുപ്രിംകോടതി സ്‌റ്റേ നല്‍കിയത്. ഹൈക്കോടതി ഉത്തരവിനെതിരേ സിബിഎസ്ഇ സമര്‍പ്പിച്ച ഹരജിയിലാണ് വിധി. മൊഴിമാറ്റത്തകരാര്‍ മൂലം തമിഴ് ഭാഷയില്‍ പരീക്ഷയെഴുതിയവര്‍ക്ക് 196 മാര്‍ക്ക് അധികമായി നല്‍കാന്‍ ജൂലൈ 10ന് സിബിഎസ്ഇയോട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മൊഴിമാറ്റത്തില്‍ തെറ്റു സംഭവിച്ച 49 ചോദ്യങ്ങള്‍ക്കും നാലു മാര്‍ക്ക് വീതം മൊത്തം 196 മാര്‍ക്ക് നല്‍കാനാ—യിരുന്നു വിധി. ഇതിനെതിരേ സുപ്രിംകോടതിയില്‍ സിബിഎസ്ഇ സമര്‍പ്പിച്ച ഹരജിയിലാണ് വിധി. ഇത്തരത്തില്‍ മാര്‍ക്ക് ദാനമായി നല്‍കാന്‍ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it