Flash News

നീറ്റ് ഫലം പ്രസിദ്ധീകരിക്കുന്നത് കോടതി തടഞ്ഞു

നീറ്റ് ഫലം പ്രസിദ്ധീകരിക്കുന്നത് കോടതി തടഞ്ഞു
X


ചെന്നൈ : 2017ലെ നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് താല്‍ക്കാലികമായി തടഞ്ഞുകൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവിറക്കി. എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്ക് രാജ്യത്താകെ നടത്തിയ പ്രവേശനപ്പരീക്ഷാ ഫലമാണ് താല്‍ക്കാലികമായി തടഞ്ഞത്.
ഏകീകൃതമായ ചോദ്യ പേപ്പറല്ല വിദ്യാര്‍ഥികള്‍ക്ക് നല്‍കിയതെന്നും തമിഴിലും ഇംഗ്ലീഷിലും ചോദ്യങ്ങള്‍ വ്യത്യസ്തമായിരുന്നുവെന്നും ആരോപിച്ച് സമര്‍പ്പിച്ച ഹരജിയുടെ അടിസ്ഥാനത്തിലാണ് പരീക്ഷാഫലം മാറ്റിവച്ചത്. തമിഴ് ചോദ്യ പേപ്പറില്‍ എളുപ്പമുള്ള ചോദ്യങ്ങളായിരുന്നുവെന്നും ഹരജിയില്‍ പറയുന്നുണ്ട്. അതിനാല്‍ നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്നാണ് ഹരജിക്കാരുടെ വാദം.
മധുര കോടതി ജഡ്ജി എം വി മുരളീധരന്‍ മുമ്പാകെ നീറ്റ് പരീക്ഷ എഴുതിയ ചില വിദ്യാര്‍ഥികളാണ് ഹരജി നല്‍കിയത്.

Next Story

RELATED STORIES

Share it