Flash News

നീറ്റ് ഫലം പുറത്തുവന്നു. ആദ്യ 25 റാങ്കില്‍ മൂന്നു മലയാളികള്‍

നീറ്റ് ഫലം പുറത്തുവന്നു. ആദ്യ 25 റാങ്കില്‍ മൂന്നു മലയാളികള്‍
X


ന്യൂഡല്‍ഹി : രാജ്യവ്യാപകമായി മെഡിക്കല്‍ -ഡെന്റല്‍ കോളജ് പ്രവേശനത്തിനായുള്ള പൊതു പ്രവേശന പരീക്ഷയായ നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) ഫലം പുറത്തു വന്നു. ആദ്യ 25 റാങ്കില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആദ്യ പത്തില്‍ ഒന്‍പത് റാങ്കും ആണ്‍കുട്ടികള്‍ നേടി. ആറാം റാങ്ക് നേടിയത് മലയാളിയായ ഡെറിക് ജോസഫാണ്. 18ാം റാങ്ക് നേടി നദാ ഫാത്തിമ, 21ാം റാങ്ക് നേടി മരിയ ബിജി വര്‍ഗീസ് എന്നിവരാണ് അഭിമാനാര്‍ഹമായ നേട്ടം നേടിയ മലയാളി വിദ്യാര്‍ഥികള്‍. പരീക്ഷാഫലം അറിയാന്‍ : www.cbseresults.nic.in

Next Story

RELATED STORIES

Share it